എം.ഇ. എസ് കെവീയം കോളേജ് വളാഞ്ചേരി, മലപ്പുറം
മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റിയുടെ (എം.ഇ.എസ്) കീഴിലാണ് വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജ് 1981 ൽ സ്ഥാപിതമായത്. യു.ജി.സി. നിയമത്തിലെ 2(എഫ്), 12(ബി) എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുള്ളതും കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമായ സർക്കാർ എയ്ഡഡ് സ്ഥാപനമാണ് ഈ കോളേജ്. പതിമൂന്ന് യു.ജി (ബാച്ചിലർ ഓഫ് വൊക്കേഷൻ ഉൾപ്പെടെ), ആറ് പി.ജി, ഒരു ഇന്റഗ്രേറ്റഡ് പി.ജി, രണ്ട് പി.എച്ച്.ഡി. പ്രോഗ്രാമുകൾ കോളേജിലുണ്ട്. പാഠ്യപദ്ധതിയിലും സഹ-പാഠ്യ പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നതിന്റെ പ്രവർത്തനങ്ങൾക്കായി കോളേജ് ഒരു നല്ല അക്കാദമിക് അന്തരീക്ഷം നിലനിർത്തുന്നു. റീഅക്രഡിറ്റേഷന്റെ മൂന്നാം സൈക്കിളിൽ കോളേജിന് 2021 ൽ CGPA 3.44 യോടെ A+ ഗ്രേഡ് അംഗീകാരം ലഭിച്ചു.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
മൂന്ന് ഘടകങ്ങൾ അടങ്ങുന്ന പ്രപ്പോസലിനാണ് റൂസ ഫണ്ട് അനുവദിച്ചത്. (i) നിർമ്മാണം (ii) നവീകരണം, (iii) പർച്ചേസ്. ബോയ്‌സ് ഹോസ്റ്റലിന്റെ നിർമ്മാണം പൂർത്തിയായി, ഇപ്പോൾ അത് വിദ്യാർത്ഥികൾക്ക് ഉപയോഗിക്കുന്നതിനായി നൽകി. ഇതിലൂടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോളേജിന്റെ പ്രധാന ആശങ്കകളിലൊന്ന് പരിഹരിച്ചു. നവീകരണത്തിനുള്ള ഫണ്ട് വഴി, കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ ചില പ്രധാന ആവശ്യങ്ങൾ നിറവേറ്റി. കോളേജിന്റെ പ്രധാന കെട്ടിടത്തിന്റെ തറ, വാഹന പാർക്കിംഗ് ഏരിയ നവീകരണം, നടപ്പാത ഒരുക്കൽ, ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കുള്ള സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിവിധ ഉപകരണങ്ങളുടെ പർച്ചേസിംഗ് പൂർത്തിയായിട്ടില്ല.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം: പൊന്നാനി
നിയമസഭ മണ്ഡലം : കോട്ടക്കൽ
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
മുനിസിപ്പാലിറ്റി : വളാഞ്ചേരി
ലൊക്കേഷൻ വിവരങ്ങൾ
ലാറ്റിറ്റ്യുഡ് 10.8814056
ലാൻജിറ്റ്യുഡ് 76.0779726
N 10 ° 52 ' 53.0616 "
E 76 ° 4 ' 40.7028
വിശദവിവരങ്ങൾക്ക്
ഇമെയിൽ : principal@meskeveeyamcollege.ac.in
ഫോൺ :04942644380