RUSA

മഹാത്മാഗാന്ധി കോളേജ്, ഇരിട്ടി

ഈ പ്രദേശത്തെ ജനങ്ങളുടെ സ്വപ്ന സാക്ഷാത്കാരമാണ് മഹാത്മാഗാന്ധി കോളേജ്. വൈജ്ഞാനിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്രകൃതി സൗന്ദര്യത്തിനും ശാന്തമായ അന്തരീക്ഷത്തിനും 17 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ കോളേജ് ശ്രദ്ധേയമാണ്. 1995 ജൂലായ് 13-ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേഷനോടെയാണ് കോളേജ് പ്രവർത്തനം ആരംഭിച്ചത്. നിലവിൽ കോളേജ് കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. 2016-ൽ NAAC 'എ' ഗ്രേഡോടെ കോളേജിന് അംഗീകാരം ലഭിച്ചു. പ്രൊഫ.എം.പി. ലക്ഷ്മണനായിരുന്നു സ്ഥാപക പ്രിൻസിപ്പൽ. ഇപ്പോൾ പ്രിൻസിപ്പലിന്റെ ചുമതല ഡോ.ഷിജോ എം ജോസഫും ശ്രീ. സി വി ജോസഫാണ് മാനേജർ. കോളേജിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് എന്നിവയിൽ യു.ജി പ്രോഗ്രാമുകളും, കൂടാതെ രണ്ട് പി.ജി പ്രോഗ്രാമുകൾ, എം.എസ്.സി. മാത്തമാറ്റിക്സ് ആന്റ് എം.കോം പ്രോഗ്രാമുകളുമുണ്ട്.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

നിർമാണം, നവീകരണം, പർച്ചേസ് എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു, 95% ജോലികളും പൂർത്തിയായി. പുതുതായി നിർമ്മിച്ച അക്കാദമിക് ബ്ലോക്കിൽ ഫാക്കൽറ്റി റൂം, രണ്ട് ക്ലാസ് മുറികൾ, ലബോറട്ടറി എന്നിവ ഉൾപ്പെടുന്നു. ദിവ്യാഞ്ജൻ (ശാരീരിക വെല്ലുവിളി നേരിടുന്ന) വ്യക്തികൾക്ക് പ്രത്യേക പ്രാധാന്യത്തോടെയാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. കോളേജ് ഓഫീസ് ഫ്ലോർ ടൈൽ പാകി, മേൽക്കൂര നവീകരിച്ചു. ഓഫീസിൽ ക്യാബിൻ ക്രമീകരണങ്ങൾ ചെയ്തു. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ടോയ്‌ലറ്റ് ബ്ലോക്കുകൾ ഗുണനിലവാരമുള്ള ബാത്ത്റൂം ഫിറ്റിംഗുകളും ഫ്ലോർ ടൈലുകളും നവീകരിച്ചു. ഫണ്ട് ഉപയോഗിച്ച് എല്ലാ ക്ലാസ് മുറികളുടെയും നിലകൾ ടൈലിംഗ് ചെയ്തു.

റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
Images
Images
Images
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: കണ്ണൂർ

നിയമസഭ മണ്ഡലം : പേരാവൂർ

ലൊക്കേഷൻ വിവരങ്ങൾ : മഹാത്മാഗാന്ധി കോളേജ്, കീഴൂർ (പി ഒ), ഇരിട്ടി, കണ്ണൂർ -670703

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

മുനിസിപ്പാലിറ്റി : ഇരിട്ടി

വിശദവിവരങ്ങൾക്ക്

ഇമെയിൽ : mgcollege.ac.in@gmail.com

ഫോൺ : 0490 2491666