മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി
കേരളത്തിലെ പ്രധാന സർവ്വകലാശാലകളിലൊന്നായ മഹാത്മാഗാന്ധി സർവ്വകലാശാല, മധ്യകേരളത്തിൽ നിന്നുള്ള ജനങ്ങളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ്. 1983 ഒക്ടോബർ 2-ന് സ്ഥാപിതമായ ഈ സർവ്വകലാശാലയ്ക്ക് കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ റവന്യൂ ജില്ലകളുടെ അധികാരപരിധിയുണ്ട്. 23 യൂണിവേഴ്സിറ്റി വകുപ്പുകളിലൂടെ ബിരുദം, ബിരുദാനന്തര ബിരുദം, എം. ഫിൽ, ഡോക്ടറൽ തലങ്ങളിൽ ധാരാളം പ്രോഗ്രാമുകളും നൽകുന്നു. 2 ഇന്റർനാഷണൽ - ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ, 7 ഇന്റർ യൂണിവേഴ്‌സിറ്റി സെന്ററുകൾ, 10 ഇന്റർ സ്‌കൂൾ സെന്ററുകൾ, 7 മറ്റ് സെന്ററുകൾ, 31 അക്കാദമിക് ചെയർ, 77 ഗവൺമെന്റ്/എയ്ഡഡ് അഫിലിയേറ്റഡ് കോളേജുകൾ, 10 ഓട്ടോണമസ് കോളേജുകൾ (അതിൽ 8 എണ്ണം മികവിന് സാധ്യതയുള്ള കോളേജുകളാണ്), 200 അൺ എയ്ഡഡ് അഫിലിയേറ്റഡ് കോളേജുകൾ, 199 അംഗീകൃത ഗവേഷണ കേന്ദ്രങ്ങൾ എന്നിവയും യൂണിവേഴ്സിറ്റിയ്ക്ക് കീഴിൽ വരുന്നു.
ഇൻഡട്രിയൽ മാർക്കറ്റിന്റെ ആവശ്യകതകൾക്ക് അനുസൃതമായി, അനുബന്ധ കോളേജുകളിലൂടെ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ പ്രോഗ്രാമുകളിലെ വൈവിധ്യമാർന്ന സ്പെഷ്യലൈസേഷനുകളും സർവകലാശാല നൽകുന്നു.
- NAAC റീഅക്രഡിറ്റേഷനിലുടെ (മൂന്നാം സൈക്കിൾ) A ഗ്രേഡ് നേടി (3.24 CGPA).
- NIRF റാങ്കിംഗ്- യൂണിവേഴ്സിറ്റി വിഭാഗത്തിൽ 30-ആം സ്ഥാനവും മൊത്തത്തിലുള്ള വിഭാഗത്തിൽ 5- ആം സ്ഥാനവും നേടി.
- സംസ്ഥാനത്തെ മികച്ച സർവ്വകലാശാലയ്ക്കുള്ള ചാൻസലേഴ്സ് അവാർഡ് 3 തവണ (2016,2018, 2020) നേടി.
- ARIIA (അടൽ റാങ്കിംഗ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓൺ ഇന്നൊവേഷൻ അച്ചീവ്‌മെന്റ്) റാങ്കിംഗ് - ബാൻഡ് –എ യിൽ ജനറൽ നോൺ-ടെക്‌നിക്കൽ സ്ഥാപനങ്ങളിൽ മൂന്നാം സ്ഥാനം നേടി (ഇന്നോവേഷൻ സെൽ, വിദ്യാഭ്യാസ മന്ത്രാലയം, ഇന്ത്യ ഗവൺമെന്റ്)
- ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിംഗ്– ഇന്ത്യൻ സർവ്വകലാശാലകളിൽ അഞ്ചാം സ്ഥാനവും ലോകത്തിലെ 401-500 ബാൻഡിൽ.
- ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗ് - 139- ആം സ്ഥാനം
- ദ യംഗ് യൂണിവേഴ്സിറ്റി റാങ്കിംഗ് - 142- ആം സ്ഥാനം
- ടൈംസ് എമർജിംഗ് എക്കണോമിസ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2022 - 101- ആം സ്ഥാനം
- ടൈംസ് ഇംപാക്ട് റാങ്കിംഗ് - 601-800 ബാൻഡ്
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
റൂസ-I-ന് കീഴിലുള്ള പദ്ധതികൾ
- ക്യാമ്പസ് വൈഫൈയും മറ്റ് ഐ.ടി പ്രോജക്ടുകളും
ഈ പദ്ധതി പ്രകാരം 14 വകുപ്പുകളിൽ സ്മാർട്ട് ക്ലാസ് മുറികൾ സ്ഥാപിച്ചു.
- ക്യാമ്പസ് സൗന്ദര്യവൽക്കരണം
ഈ വിഭാഗത്തിന് കീഴിൽ മൂന്ന് പദ്ധതികൾ ഉൾപ്പെടുന്നു.
a) വിദ്യാർത്ഥി ഹോസ്റ്റലിന്റെ കിച്ചൻ നവീകരണം
b) ഫുട്പാത്തിൽ ഇന്റർലോക്ക് നിരത്തുകയും വിദ്യാർത്ഥി ഹോസ്റ്റലിലേക്ക് പോകുന്ന റോഡിന്റെ ഇരുവശങ്ങളിലും ചെയിൻ ലിങ്ക് ഫെൻസിങ് നിർമ്മിക്കുകയും ചെയ്യുന്നു.
c) പ്രൊഫസറുടെ ക്വാർട്ടേഴ്സിലേക്കും സെനറ്റ് ഹാളിലേക്കും റോഡ് അറ്റകുറ്റപ്പണിയും പുതിയ റോഡ് നിർമ്മാണവും.
- യൂണിവേഴ്സിറ്റിയുടെ വിവിധ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, പരിപാലനം, പെയിന്റിംഗ്
കെട്ടിടങ്ങളുടെ നവീകരണത്തിൽ എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലും ശാരീരിക വൈകല്യമുള്ള വിദ്യാർത്ഥികൾക്കായി റാമ്പുകൾ നിർമ്മിക്കുക, എല്ലാ കെട്ടിടങ്ങളുടെയും നവീകരണവും അറ്റകുറ്റപ്പണികളും ക്യാമ്പസിലെ എല്ലാ കെട്ടിടങ്ങളുടെയും പെയിന്റിംഗ് എന്നിവ ഉൾപ്പെടുന്നു.
- സോളാർ പവർ പ്ലാന്റ് സ്ഥാപിക്കൽ
പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ ടാപ്പുചെയ്യുക എന്ന സർക്കാർ നിയമത്തിന് അനുസൃതമായി, 400 KWP സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചു.
- സയൻസ് ഡിപ്പാർട്ട്‌മെന്റുകൾക്കായി ലാബ് ഉപകരണങ്ങളുടെ പർച്ചേസിംഗ്
- 16 സ്റ്റാറ്റ്യൂട്ടറി ഡിപ്പാർമെന്റുകൾക്കായി ലൈബ്രറി പുസ്തകങ്ങളുടെ പർച്ചേസിംഗ്
- നിലവിലുള്ള ഇ-ഗവേണൻസ് പ്രോഗ്രാമിനും സി-ടെക്‌സിനും വേണ്ടി കമ്പ്യൂട്ടറുകളുടെ പർച്ചേസിംഗ്
സി-ടെക്‌സിനും & ഇ-ഗവേണൻസ് എന്നിവയ്ക്കായി 540 കമ്പ്യൂട്ടറുകൾ വാങ്ങി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്
- സ്റ്റുഡന്റ് എന്റർപ്രണർഷിപ്പ് സപ്പോർട്ടിനും കരിയർ ഡെവലപ്‌മെന്റിനുമുള്ള ഇൻകുബേഷൻ സെന്ററും അനുബന്ധ സൌകര്യങ്ങളും.
സംരംഭകത്വ കഴിവുകൾ വികസിപ്പിക്കുന്നതിലും ബിസിനസ് വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ അനുയോജ്യമായ പിന്തുണ നൽകുന്നതിലും വിദ്യാർത്ഥികൾക്കുള്ള കേന്ദ്രമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
റൂസ- II -ന് കീഴിലുള്ള പദ്ധതികൾ
റുസ രണ്ടാം ഘട്ട പദ്ധതികൾക്കായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
എന്റർപ്രണർഷിപ്പ്, എംപ്ലോയബിലിറ്റി, കരിയർ ഹബ് എന്നിവ സ്ഥാപിക്കുന്നതിന് 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്, ബാക്കി 35 കോടി രൂപ റിസർച്ച് ഇന്നൊവേഷൻ പ്രോജക്റ്റിനാണ്.
എന്റർപ്രണർഷിപ്പ്, എംപ്ലോയബിലിറ്റി, കരിയർ ഹബ് എന്നിവയുമായി ബന്ധപ്പെട്ട് ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ഒരു കമ്പനിയായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. റിസർച്ച് ഇന്നൊവേഷൻ പദ്ധതിയുടെ ഭാഗമായി 35 കോടി രൂപയുടെ പ്രോജക്ടുകൾ സമർപ്പിച്ചിട്ടുണ്ട്.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം : കോട്ടയം
നിയമസഭ മണ്ഡലം : ഏറ്റുമാനൂർ
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
പഞ്ചായത്ത്: അതിരമ്പുഴ ഗ്രാമപഞ്ചായത്ത്
ലൊക്കേഷൻ വിവരങ്ങൾ :മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽ പി.ഒ, അതിരമ്പുഴ, കോട്ടയം ജില്ല, കേരളം - 686 560.
വിശദവിവരങ്ങൾക്ക്
ഇമെയിൽ : registrar@mgu.ac.in
ഫോൺ : 8301817137