എം.ജി ഇന്നൊവേഷൻ ഫൗണ്ടേഷൻ
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി (എം.ജി.യു.) മധ്യകേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന പൊതുമേഖലയിലെ ഒരു പ്രമുഖ അക്കാദമിക് സ്ഥാപനമാണ്. 3.24 പോയിന്റോടെ NAAC അക്രഡിറ്റേഷനിലുടെ 'A' ഗ്രേഡ് അംഗീകാരം സർവകലാശാലയ്ക്ക് ലഭിച്ചിട്ടുണ്ട്. അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ്, എക്സ്റ്റൻഷൻ, ഇൻഫ്രാസ്ട്രക്ചർ വികസനം എന്നിവയുൾപ്പെടെ എല്ലാ പ്രധാന പ്രവർത്തന മേഖലകളിലും ചില സുപ്രധാന സംരംഭങ്ങളിലൂടെ സ്ഥാപനത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. 1983 ഒക്‌ടോബർ 2-ന് സ്ഥാപിതമായ സർവ്വകലാശാല, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ റവന്യൂ ജില്ലകളും പത്തനംതിട്ട, ആലപ്പുഴ എന്നിവയുടെ ചില ഭാഗങ്ങളും അതിന്റെ പ്രവർത്തന മേഖലകളിൽ ഉൾപ്പെടുന്നു.
കോട്ടയം പട്ടണത്തിൽ നിന്ന് 11 കിലോമീറ്റർ അകലെ അതിരമ്പുഴ പഞ്ചായത്തിൽ 110 ഏക്കർ വിസ്തൃതിയിൽ പ്രിയദർശിനി മലനിരകളിലാണ് പ്രധാന ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. സർവകലാശാലയ്ക്ക് കോട്ടയത്ത് മറ്റ് രണ്ട് ക്യാമ്പസുകളും ഉണ്ട്, രണ്ട് സ്റ്റാറ്റ്യൂട്ടറി ഡിപ്പാർട്ട്മെന്റുകളും ഉൾക്കൊള്ളുന്നു. യൂണിവേഴ്സിറ്റിക്ക് 25 സ്കൂളുകൾ, ഒരു ഇന്റർനാഷണൽ ആന്റ് ഇന്റർയൂണിവേഴ്സിറ്റി സെന്റർ, ഏഴ് ഇന്റർയൂണിവേഴ്സിറ്റി സെന്ററുകൾ, 10 ഇന്റർസ്കൂൾ സെന്ററുകൾ, 264 അഫിലിയേറ്റഡ് കോളേജുകൾ, 10 സ്വയംഭരണ കോളേജുകൾ എന്നിവയുമുണ്ട്.
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി റാങ്കിംഗ്
വർഷം | റാങ്കിംഗ്/അക്രഡിറ്റേഷൻ | ഗ്രേഡ്/ബാൻഡ് |
---|---|---|
2023 | ലോക യൂണിവേഴ്സിറ്റി റാങ്കിംഗ് | 401-500 |
2022 | ലോക യൂണിവേഴ്സിറ്റി റാങ്കിംഗ് | 701-800 |
2022 | ലോക യുവ യൂണിവേഴ്സിറ്റി | 146 |
2021 | ലോക യുവ യൂണിവേഴ്സിറ്റി | 146 |
2023 | എൻ.ഐ.ആർ.എഫ് (NIRF) | 31 |
2022 | എൻ.ഐ.ആർ.എഫ് (NIRF) | 30 |
2021 | അടൽ റാങ്കിംഗ് ഇൻസ്റ്റിറ്റ്യുഷൻ ഇന്നൊവേഷൻ നേട്ടങ്ങൾ | 3 |
2021 | നാക് (NAAC) | A |
2020,2018, 2016 | ചാൻസലർ അവാർഡ് | സംസ്ഥാനത്തെ മികച്ച സർവകലാശാല |
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
ഗവേഷണം, നവീകരണം, ഗുണനിലവാരം മെച്ചപ്പെടുത്തൽ റൂസ 2 പദ്ധതിയ്ക്ക് കീഴിൽ ഗ്രാന്റായി മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് 50 കോടി രൂപ അനുവദിച്ചു. 7.5 കോടി രൂപ മൂന്ന് ഗഡുക്കളായി റിലീസ് ചെയ്തിട്ടുണ്ട്. ആയത് കേന്ദ്ര ഗവൺമെന്റിന്റെ 60% വിഹിതവും സംസ്ഥാന സർക്കാരിന്റെ 40% വിഹിതവുമാണ്. റൂസ 2.0 സ്കീമിന് കീഴിൽ അധ്യാപനത്തിലും ഗവേഷണത്തിലും ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിന് MHRD രാജ്യത്തെ മികച്ച സംസ്ഥാന സർവ്വകലാശാലകളെ തിരഞ്ഞെടുത്തു. ഈ പദവിക്ക് അർഹത നേടിയ കേരളത്തിലെ രണ്ട് സർവകലാശാലകളിൽ ഒന്നാണ് മഹാത്മാഗാന്ധി സർവകലാശാല. ഇത് തിരിച്ചറിഞ്ഞ് ഗവേഷണം, നവീകരണം, ഗുണമേന്മ മെച്ചപ്പെടുത്തൽ എന്നിവ ഉൾപ്പടെ രണ്ട് ഉപവിഭാഗങ്ങൾക്കായി MHRD ഘടകം 10-ന് കീഴിൽ 50 കോടി രൂപ അനുവദിച്ചു. 1. 15 കോടി രൂപ, സംരംഭകത്വം, തൊഴിൽ, കരിയർ ഹബ് എന്നിവ സ്ഥാപിക്കുന്നതിന്. 2. 35 കോടി രൂപ വിവിധ കോർ ഡൊമെയ്‌നുകളിലെ ഫാക്കൽറ്റി ലെവൽ പ്രധാന ഗവേഷണ പദ്ധതികൾക്കുമാണ്. കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മിൽ 60: 40 എന്ന അനുപാതത്തിൽ, സംരംഭകത്വം, തൊഴിലവസരം, കരിയർ ഹബ് എന്നിവ സ്ഥാപിക്കുന്നതിനുള്ള ആദ്യ ഗഡുവായ 11.25 കോടി രൂപ മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് അനുവദിച്ചു. റൂസ ഫേസ് 2.0 പദ്ധതിക്ക് കീഴിലുള്ള ഈ പ്രത്യേക പിന്തുണയോടെ, മഹാത്മാഗാന്ധി സർവകലാശാല അധ്യാപനത്തിന്റെയും ഗവേഷണത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നൂതന ലബോറട്ടറി ഉപകരണങ്ങൾ വാങ്ങുന്നതിനും ഇ-ഗവേണൻസ് സംരംഭങ്ങൾ, നൈപുണ്യ വികസനം, നവീകരണത്തിനും ഇൻകുബേഷനുമുള്ള പിന്തുണ എന്നിവയ്‌ക്കൊപ്പം കഠിനമായ ശ്രമങ്ങൾ നടത്തുന്നു.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം : കോട്ടയം
നിയമസഭ മണ്ഡലം : ഏറ്റുമാനൂർ
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
പഞ്ചായത്ത് : അതിരമ്പുഴ
ലൊക്കേഷൻ വിവരങ്ങൾ :യൂണിവേഴ്സിറ്റി ക്യാമ്പസ് റോഡ്, അതിരമ്പുഴ, കേരളം 686560
വിശദവിവരങ്ങൾക്ക്
ഇമെയിൽ : mguif@mgu.ac.in
ഫോൺ : 0481 2992684