രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) പദ്ധതി 2026 മാർച്ച് 31-ആം തീയതി വരെ തുടരുന്നതിന് സർക്കാർ അംഗീകാരം നൽകുന്നു.
രാഷ്ട്രീയ ഉച്ഛതർ ശിക്ഷാ അഭിയാൻ (റൂസ) പദ്ധതിക്ക് 31..03..2026 വരെയോ അല്ലെങ്കിൽ വീണ്ടും പുനർവിചിന്തനം നടത്തുന്നതുവരെയോ ഇവയിൽ ഏതാണോ ആദ്യം ഉണ്ടാകുന്നത് അതുവരെ തുടരുവാനുള്ള അംഗീകാരം ഭാരത സർക്കാർ നൽകിയിട്ടുണ്ട്.
ഈ നിർദ്ദേശം നടപ്പിലാക്കുന്നതിന് 12929.16 കോടി രൂപയുടെ ചിലവ് ആവശ്യമായിട്ടുള്ളതിൽ കേന്ദ്ര വിഹിതം 8120.97കോടി രൂപയും സംസ്ഥാന വിഹിതം 4808.19കോടി രൂപയുമാണ്.
ഈ പദ്ധതിയുടെ പുതിയ ഘട്ടത്തിൻകീഴിൽ ഉദ്ദേശം 1600 പ്രോജക്ടുകൾക്ക് പിന്തുണ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
‘റൂസ’യുടെ പുതിയ ഘട്ടം ലക്ഷ്യമിടുന്നത് സേവനം ലഭിച്ചിട്ടില്ലാത്തതും വേണ്ടത്ര സേവനം ലഭിച്ചിട്ടില്ലാത്തതുമായ പ്രദേശങ്ങൾ വിദൂരസ്ത/ ഗ്രാമീണ പ്രദേശങ്ങൾ, ഭൂമിശാസ്ത്രപരമായി എത്തിച്ചേരാൻ പ്രയാസമായ ദേശങ്ങൾ, ‘എൽ.ഡബ്ല്യു.ഇ’ പ്രദേശങ്ങൾ, ‘എൻ.ഇ.ആർ’, താഴ്ന്ന ‘ജി.ഇ.ആർ’ ഉള്ള ഉൽക്കർഷം ആഗ്രഹിക്കുന്ന ജില്ലകൾ മുതലായവയിലേക്ക് എത്തിച്ചേരുന്നതിനും ഏറ്റവും പ്രതികൂല സാഹചര്യങ്ങൾ നേരിടുന്ന പ്രദേശങ്ങൾക്കും ‘എസ്. ഇ.ഡി.ജി’കൾക്കും പ്രയോജനം ലഭിക്കുന്നതിനുമാണ്.
ഈ പദ്ധതിയുടെ പുതിയ ഘട്ടം സംവിധാനം ചെയ്തിട്ടുള്ളത് നിലവിലിരിക്കുന്ന ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിൽ ചില സുപ്രധാനമാറ്റങ്ങൾ നിർദ്ദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ ശുപാർശകളും ലക്ഷ്യങ്ങളും നടപ്പിലാക്കുന്നതിനും അതിന് പുനരുത്തേജനം നൽകുന്നതിന് അതുവഴി നീതിപൂർവ്വകവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതുമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനുമാണ്.
ഈ പദ്ധതിയുടെ പുതിയ ഘട്ടത്തിൻ കീഴിൽ ലിംഗഭേദമെന്യേയുള്ള ഉൾക്കൊള്ളിക്കൽ, നീതിപരമായ മുൻകൈയെടുക്കൽ, ഐസിടി തൊഴിലധിഷ്ഠിതമാക്കുകയും നൈപുണ്യ നിലവാരം ഉയർത്തുകയും ചെയ്യുന്നതു മുഖേനെ തൊഴിൽ ലഭിക്കുവാനുള്ള ശേഷി വർദ്ധിപ്പിക്കൽ എന്നിവയ്ക്കായി സംസ്ഥാന സർക്കാരുകൾക്ക് പിന്തുണ നൽകുന്നതാണ്.
പുതിയ മാതൃക ബിരുദ കോളേജുകൾ സൃഷ്ടിക്കുന്നതിനും സംസ്ഥാനങ്ങൾക്കു പിന്തുണ നൽകുന്നതാണ് വിവിധ വിജ്ഞാനശാഖകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും സംസ്ഥാന സർവകലാശാലകൾക്ക് പിന്തുണ നൽകുന്നതാണ്.
ഇന്ത്യൻ ഭാഷകളിലുള്ള അധ്യാപനവും പഠനവും ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾക്കുവേണ്ടി അക്രഡിറ്റേഷൻ ഉള്ളതും ഇല്ലാത്തതുമായ കോളേജുകളെ ശക്തിപ്പെടുത്തുന്നതിന് ധനസഹായം നൽകുന്നതാണ്.