RUSA

എൻ.എസ്.എസ്. ട്രെയിനിങ് കോളേജ്, ചങ്ങനാശേരി

കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയായ നായർ സർവീസ് സൊസൈറ്റി 1954-ൽ കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിൽ സ്ഥാപിച്ചതാണ് എൻ.എസ്.എസ്. ട്രെയിനിംഗ് കോളേജ്. കോട്ടയത്തെ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു എയ്ഡഡ് കോളേജാണിത്. NCTE യുടെ അംഗീകരം സ്ഥാപനത്തിന് ലഭിച്ചു. അതോടൊപ്പം 2016-ൽ നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC) B-ഗ്രേഡും ലഭിച്ചു. ചങ്ങനാശേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് ഏകദേശം 1 കിലോമീറ്റർ തെക്ക് മാറി പെരുന്നയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. എൻ.എസ്.എസ്. ഹൈസ്കൂൾ ബോയ്സ്, എൻ.എസ്.എസ്. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂൾ, എൻ.എസ്.എസ്. ഹൈസ്കൂൾ ഗേൾസ്, എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, എൻ.എസ്.എസ്. എൽ.പി സ്കൂൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നടുവിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്.

എൻ.എസ്.എസിന്റെ മാനേജുമെന്റ് ഹെഡ് ക്വാർട്ടേഴ്സ്, മന്നം സമാധി മണ്ഡപം, എൻ.എസ്.എസ്. ഹിന്ദു കോളേജ് എന്നിവയും കോളേജിന് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. കോളേജിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ് എന്നിവയിലുള്ള ബിരുദം കോഴ്സുകളുണ്ട്.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

നിലവിൽ അനുവദിച്ച റൂസ പ്രപ്പോസൽ പ്രകാരം കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കും പ്രയോജനം ചെയ്യുന്നതിനായി കോളേജിന്റെ പുതിയ നിർമ്മാണം, നവീകരണം, പർച്ചേസ് എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഉപയോഗപ്പെടുത്താൻ സാധിക്കും. ഈ പദ്ധതിയിൽ രണ്ട് പ്രധാന ഘടകങ്ങൾ ഉൾപ്പെടുന്നു, പുതിയ നിർമ്മാണവും നവീകരണവും. നിലവിലുള്ള കെട്ടിടത്തിൽ ഒന്നാം നിലയിൽ ക്ലാസ് മുറികളും നിലവിലുള്ള താഴത്തെ നിലയിൽ ടോയ്‌ലറ്റ് ബ്ലോക്കുകളും ഉൾപ്പെടുന്നതാണ് പുതിയ നിർമാണം. പ്രിൻസിപ്പൽ റൂം, സ്റ്റാഫ് റൂം, ക്ലാസ് മുറികൾ, ടോയ്‌ലറ്റുകൾ എന്നിവയുടെ നവീകരണമാണ് പ്രധാനമായും നവീകരണത്തിൽ ഉൾപ്പെടുന്നത്.

പദ്ധതിയുടെ വിനിയോഗം ഇനം എസ്റ്റിമേറ്റഡ് കോസ്റ്റ്
I നിർമ്മാണം 1 കോടി
II നവീകരണം 40 ലക്ഷം
III പർച്ചേസ് 60 ലക്ഷം
ആകെ 2 കോടി
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: മാവേലിക്കര

നിയമസഭ മണ്ഡലം : ചങ്ങനാശേരി

ലൊക്കേഷൻ വിവരങ്ങൾ :ചങ്ങനാശേരി ടൗൺ ഹൃദയഭാഗത്ത് നിന്ന് ഏകദേശം 1 കിലോമീറ്റർ തെക്ക് മാറി പെരുന്നയിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

മുനിസിപ്പാലിറ്റി : ചങ്ങനാശേരി

വിശദവിവരങ്ങൾക്ക്

ഇമെയിൽ :principalnsstrc@gmail.com ,

ഫോൺ : 04812420481, 04812401720