എൻ എസ് എസ് കോളേജ്, ചേർത്തല
എൻ എസ് എസ് കോളേജ്, ചേർത്തല, നായർ സർവീസ് സൊസൈറ്റിയുടെ കീഴിൽ 1964 ൽ ആരംഭിച്ച ഒരു ഗവ. എയ്ഡഡ് ആർട്ട്സ് ആന്റ് കേളേജ് ആണ്. കേരള സർവകലാശാലയുമായി അഫിലേയേറ്റ് ചെയ്തിട്ടുള്ള ഈ സ്ഥാപനം സാമുഹികമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. യു.ജി.സിയുടെ അംഗീകാരമുള്ള കോളേജ്, യു.ജി.സിയുടെ 2 (F), 12 (B) എന്നിവയ്കക്ക് കീഴിൽ ഉൽപ്പെടുത്തിയിട്ടുണ്ട്. കൂടാതെ B++ ഗ്രേഡുള്ള സ്ഥാപനം NAAC അംഗീക്യതവുമാണ്. 1300 വിദ്യാർത്ഥികളും 65 അധ്യാപകരും 19 അനധ്യാപക ജീവനക്കാരുമുള്ള കോളേജിൽ 11 യുജി, 3 പിജി പ്രോഗ്രാമുകളുമാണ് ഉള്ളത്. ചേർത്തല ടൗണിൽ നിന്ന് 6 കിലോമീറ്ററും ചേർത്തല റെയിവേ സ്റ്റേഷനിൽ നിന്ന് 8 കിലോമിറ്ററും അകലെയാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് (60 km) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
റൂസ പദ്ധതിയെക്കുറിച്ച്
ചേർത്തല എൻ എസ് എസ് കോളേജിന് അടിസ്ഥാന വികസന സൌകര്യ വികസന പദ്ധതിയ്ക്ക് റൂസ 2.0 ആകെ 2 കോടി അനുവദിച്ചു. ഇതിൽ 1 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചത് ലേഡീസ് ആന്റ് ജെൻസ് ടോയല്റ്റുകളും, സെമിനാർ ഹാളും നിർമ്മിക്കുന്നതിനാണ്. ബാസ്ക്കറ്റ് ബോൾ കോർട്ട്, ഓഡിറ്റോറിയം, ക്യാന്റിൻ, നിലവിലുള്ള കെട്ടിട നവീകരണം എന്നിവയ്ക്ക് വേണ്ടി 80 ലക്ഷം രൂപ കോളേജിന് അനുവദിച്ചു. ഓഫീസ് ഉപകരണങ്ങൾ, കമ്പ്യുട്ടറുകൾ വാങ്ങുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചു. കോളേജിൽ റൂസ 2.0 പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള അംഗീക്യത ഏജൻസിയാണ് കേരള സംസ്ഥാന നിർമിതി കേന്ദ്രം.
റൂസ പദ്ധതിയുടെ ഫോട്ടോസ്
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭ മണ്ഡലം: ആലപ്പുഴ
നിയമസഭ മണ്ഡലം : അരൂര്‍
ലൊക്കേഷൻ വിവരങ്ങൾ : എന്‍ എസ് എസ് കോളേജ് , കെ. ആര്‍ പുരം – 688541 (ചേർത്തല ടൗണിൽ നിന്ന് 6 കിലോമീറ്റർ, വൈക്കത്ത് നിന്നും തവണക്കടവ് വഴി 5 കിലോമീറ്റർ, ചേർത്തല റയിവേ സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ )
മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ
ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് : 14.
വിശദവിവരങ്ങൾക്ക്
ഇമെയിൽ : cherthalansscollege@gmail.com
ഫോൺ : 0478-2815926