RUSA

എൻ.എസ്.എസ്. കോളേജ്, പന്തളം

പ്രമുഖ വിദ്യാഭ്യാസ ഏജൻസിയും സാമൂഹിക സംഘടനയുമായ നായർ സർവീസ് സൊസൈറ്റിയാണ് എൻ.എസ്.എസ്. കോളേജ് പന്തളം സ്ഥാപിച്ചത്. സാമൂഹിക പരിഷ്കരണങ്ങളുടെ ഏറ്റവും ഫലപ്രദമായ മാർഗം വിദ്യാഭ്യാസമാണെന്ന് വിശ്വസിച്ചിരുന്ന സാമൂഹിക ദർശകനും പരിഷ്കർത്താവുമായിരുന്നു അന്തരിച്ച പത്മഭൂഷൺ മന്നത്തു പത്മനാഭൻ ആണ് കോളേജിന്റെ സ്ഥാപകൻ. "ശ്രേയോഹി ജ്ഞാനം അഭ്യാസത്" എന്ന കാഴ്ചപ്പാടിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കോളേജ് അതിന്റെ പാരമ്പര്യവും വ്യക്തിത്വവും നിലനിർത്തുന്നു. 1949 ഫെബ്രുവരി മാസത്തിൽ സ്ഥാപിതമായ ഈ കോളേജ് 1950-ൽ തിരുവിതാംകൂർ സർവകലാശാലയുടെ ഇന്റർമീഡിയറ്റ് കോഴ്‌സുകൾലുള്ള സെക്കൻഡ് ഗ്രേഡ് കോളേജായി പ്രവർത്തനം ആരംഭിച്ചു. നിലവിൽ, കോളേജിൽ പതിനാറ് ബിരുദ കോഴ്‌സുകളും ഏഴ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും സുവോളജി, ബോട്ടണി, ഫിസിക്‌സ് എന്നിവയിലെ ഗവേഷണ പ്രോഗ്രാമുകളുമുണ്ട്.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണം, ലബോറട്ടറികളുടെ ഫ്ലോറിംഗ്, കോളേജ് ലൈബ്രറിയുടെ അറ്റകുറ്റപ്പണികൾ, ഓഡിറ്റോറിയം, കോളേജ് ഓഫീസ് എന്നിവയുടെ നവീകരണം എന്നിവ കോളേജിന്റെ റൂസ പ്രോജക്ടിൽ ഉൾപ്പെടുന്നു. നാല് ക്ലാസ് മുറികളും വിദ്യാർത്ഥികൾക്കുള്ള വിശ്രമമുറിയും ഉൾപ്പെടുന്ന ഒരു നില അക്കാദമിക് ബ്ലോക്കാണ് പുതിയ നിർമ്മാണം. പർച്ചേസ് ഘടകങ്ങളിൽ സി.സി.ടി.വി ക്യാമറകൾ, സ്മാർട്ട് ബോർഡുകൾ, കായിക ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. തിരുവനന്തപുരത്തെ ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പാണ് നിർമ്മാണത്തിന്റെ അംഗീകൃത ഏജൻസി.

റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: പത്തനംതിട്ട

നിയമസഭ മണ്ഡലം : അടുർ

ലൊക്കേഷൻ വിവരങ്ങൾ :പന്തളം, പത്തനംതിട്ട ജില്ല - 689501, കേരളം

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

മുനിസിപ്പാലിറ്റി : പന്തളം

വിശദവിവരങ്ങൾക്ക്

ഓഫീസ് ഫോൺ : 04734 - 252221, 04734 – 252240

ഓഫീസ് ഇമെയിൽ : nsscollegepandalam@gmail.com