RUSA

പാവനാത്മ കോളേജ് മുരിക്കാശ്ശേരി, ഇടുക്കി

കേരളത്തിലെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കോട്ടയത്തോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സ്വകാര്യ (സർക്കാർ എയ്ഡഡ്) ആർട്സ്, സയൻസ്, ആന്റ് കൊമേഴ്സ് കോളേജാണ് മുരിക്കാശ്ശേരി പാവനാത്മ കോളേജ്. 1982-ൽ സ്ഥാപിതമായ കോളേജ് നിലവിൽ ഇടുക്കി കത്തോലിക്കാ രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് കൈകാര്യം ചെയ്യുന്നത്. ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വാത്തിക്കുടി ഗ്രാമത്തിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. 9 യുജി പ്രോഗ്രാമുകളും 5 പിജി പ്രോഗ്രാമുകളും നിരവധി മൂല്യവർദ്ധിത പ്രോഗ്രാമുകളും വിദ്യാർത്ഥി സമൂഹത്തിന് പാവനാത്മ വാഗ്ദാനം ചെയ്യുന്നു. കൊമേഴ്‌സ് ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ ഗവേഷണ കേന്ദ്രമായി മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകരം ലഭിച്ചിട്ടുണ്ട്. NAAC അക്രഡിറ്റേഷൻ പ്രക്രിയയുടെ സൈക്കിൾ 3 (2015) ൽ 3.01 GPA ‘എ’ ഗ്രേഡിൽ കോളേജിന് ലഭിച്ചു.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

  • ആകെ പ്രോജക്ട് ചെലവ്: 2 കോടി
  • പുതിയ നിർമാണം: 1 കോടി, പ്രോജക്ട് :അക്കാദമിക് കെട്ടിടം
  • നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം: 40 ലക്ഷം
  • ഉപകരണങ്ങളുടെ വാങ്ങൽ: 60 ലക്ഷം
  • ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

    ലോകസഭാ മണ്ഡലം: ഇടുക്കി

    നിയമസഭ മണ്ഡലം : ഇടുക്കി

    ലൊക്കേഷൻ വിവരങ്ങൾ : മുരിക്കാശ്ശേരി

    മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

    പഞ്ചായത്ത്: വാത്തിക്കുടി ഗ്രാമപ്പഞ്ചായത്ത്

    വിശദവിവരങ്ങൾക്ക്

    ഇമെയിൽ : pavanatmacollegem@gmail.com, principal@pavanatmacollege.org

    ഫോൺ : 04868-263 235