പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ്, മാവേലിക്കര
പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ്, മാവേലിക്കര, അധസ്ഥിതരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച റവ. ജോസഫ് പീറ്റിന്റെ സ്മരണയ്ക്കായി 1960 ൽ കോളേജ് സ്ഥാപിതമായി. റിട്ട. റവ. ഡോ. എം.ജോൺ, ചർച്ച് ഓഫ് സൌത്ത് ഇന്ത്യയുടെ (സി എസ് ഐ) മധ്യകേരള രൂപതയുടെ ബിഷപ്പ് (എം കെ ഡി) ആരംഭിച്ച കോളേജ് കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. റിട്ടയേഡ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ശ്രീ എ. ചെറിയാൻ ആയിരുന്നു കോളേജിന്റെ ആദ്യ പ്രിൻസിപ്പൽ. ഇത് നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റി ഇൻസ്റ്റിറ്റ്യുഷൻ അംഗീകാരമുള്ള ഒരു എയ്ഡഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ്. കേരള യൂണിവേഴ്സിറ്റിയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം എൻ.സി.റ്റി.ഇ അംഗീകാരമുള്ളതും, 2016 NAAC ൽ “A” ഗ്രേഡ് ലഭിച്ചിട്ടുള്ളതുമാണ്. വിപുലമായ വ്യാപിച്ചുകിടക്കുന്ന ക്യാമ്പസിൽ 6 വിഷയങ്ങളിൽ (കൊമേഴ്സ്, ഇംഗ്ലിഷ്, മാത്ത്സ്, നാച്വുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്), എം.എഡ്.കോഴ്സ് (സെൽഫ്-
ഫിനാൻസിംഗ്) എന്നിവ നടത്തപ്പെടുന്നു. 15 അദ്ധ്യാപകരും 11 അനദ്ധ്യാപകരും ജോലി ചെയ്യുന്നു. അദ്ധ്യാപകരിൽ 10 പേർ പി.എച്ച്. ഡി യും 2 പേർ എം.എഫിൽ ഡിഗ്രിയും ഉള്ളവരാണ്. ബി. എഡ്. കോഴ്സിൽ 50 സീറ്റുകളും (1 ബാച്ച്) എം.എഡ് ൽ 25 സീറ്റുകളും ഉണ്ട്.
റൂസ പദ്ധതിയെക്കുറിച്ച്
റൂസ പദ്ധതി പ്രകാരം 100:60:40 എന്ന അനുപാതത്തിൽ നിർമ്മാണത്തിനും നവീകരണത്തിനും പർചേഴ്സിനും റൂസ 20000000 രൂപ അനുവദിച്ചു. ചെട്ടികുളങ്ങരയിലെ കേരള സംസ്ഥാന നിർമിതി കേന്ദ്രത്തെ നിർമ്മാണ നവീകരണ ജോലികൾ ഏൽപ്പിക്കുകയും കരാർ ഒപ്പിടുകയും ചെയ്തു. നിർമാണത്തിനുളള ആകെ പദ്ധതിച്ചെലവ് 1,00,00,000/- നവീകരണത്തിന് 60,00,000/-. അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളുടെ അറ്റകുറ്റപ്പണികൾക്കായി 14.01.2020 ന് ടെക്നിക്കൽ അനുമതി ലഭിക്കുകയും, സ്ഥലം ജയേഷ് ക്രിയേറ്റീവ്സിന് കൈമാറുകയും ചെയ്തിരുന്നു. 2022 ജനുവരിയിൽ വർക്ക് പൂർത്തിയായി. നിർമിതിയുടെ സെൻറ്റേജ് ചാർജുകൾ ഉൾപ്പടെ ആകെ 5333776 രൂപ നവീകരണത്തിനായി ചിലവഴിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്കുളള ടെക്നിക്കൽ അനുമതി 14.01.2020ന് നൽകുകയും സ്ഥലം ബയോഹോംസ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറുകയും ചെയ്തു. ഇതുവരെ 57,06,731,61.00 രൂപയാണ് നിർമ്മാണത്തിനായി ചിലവഴിച്ചത്. 60 ശതമാനം നിർമ്മാണം പൂർത്തിയായി.
റൂസ പദ്ധതിയുടെ ഫോട്ടോസ്
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭ മണ്ഡലം : മാവേലിക്കര
നിയമസഭ മണ്ഡലം : മാവേലിക്കര
ലൊക്കേഷൻ വിവരങ്ങൾ : ബി എച്ച് ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൌണ്ട്, പുതിയക്കാവ് ജംഗ്ഷൻ, മാവേലിക്കര
മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ
മാവേലിക്കര, മുനിസിപ്പാലിറ്റി
വിശദവിവരങ്ങൾക്ക്
ഇമെയിൽ :peetmemorialcollege@gmail.com
ഓഫീസ് ഫോൺ നമ്പർ : 9496230226, 0479 – 2302226