RUSA

പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷൻ, മടമ്പം

പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷൻ, മടമ്പം, കണ്ണൂർ 1995-ൽ സ്ഥാപിതമായ ഒരു സർക്കാർ എയ്ഡഡ് ടീച്ചർ വിദ്യാഭ്യാസ സ്ഥാപനമാണ്, പ്രൊഫ. കണ്ടോത്ത് മെമ്മോറിയൽ (പി.കെ.എം) കോളേജ് ഓഫ് എഡ്യൂക്കേഷൻ, ഒരു ക്രിസ്ത്യൻ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ്. കോട്ടയം അതിരൂപതയിലെ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റിയാണ് കോളേജ് നിയന്ത്രിക്കുന്നത്. കോളേജിന് NCTE അംഗീകരം ലഭിച്ചിട്ടുണ്ട് അതോടൊപ്പം യു.ജി.സി (2f), 12B വിഭാഗങ്ങൾക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. NAAC 2006-ൽ 'A' ഗ്രേഡോടെ അംഗീകാരം നേടുകയും, 2016-ൽ 'A' ഗ്രേഡോടെ (4 പോയിന്റ് സ്കെയിൽ) വീണ്ടും അംഗീകാരം ലഭിക്കുകയും ചെയ്തു. ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്സ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ 6 വിഷയങ്ങളിൽ ഈ കോളേജ് ഒരു ബിരുദ ദ്വിവത്സര ബി.എഡ് പ്രോഗ്രാമിൽ പ്രതിവർഷം 50 വിദ്യാർത്ഥികൾ ഉൾപ്പടെ 100 വിദ്യാർത്ഥികളുടെ പഠനം വാഗ്ദാനം ചെയ്യുന്നു.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

P.K.M-ന്റെ റൂസ 2.0 പ്രോജക്റ്റ്, കോളേജുകൾക്കുള്ള ഇൻഫ്രാസ്ട്രക്ചർ ഗ്രാന്റ് ഘടകത്തിന് കീഴിലാണ് കോളേജിനെ തിരഞ്ഞെടുത്തിട്ടുള്ളത്. രണ്ട് കോടിയിൽ, ഒരു കോടി പുതിയ നിർമാണത്തിനും 75 ലക്ഷം നവീകരണത്തിനും 25 ലക്ഷം പർച്ചേസിനും വകയിരുത്തി. സാങ്കേതികമായി പ്രാപ്തമാക്കിയ അഞ്ച് ക്ലാസ് മുറികളുള്ള കെട്ടിടമാണ് പുതിയ നിർമ്മാണം. നിലവിലുള്ള അക്കാദമിക് കെട്ടിടത്തിന്റെ സിവിൽ, ഇലക്ട്രിക്കൽ ജോലികൾ നവീകരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. അതോടൊപ്പം പുതുതായി നിർമിച്ച ക്ലാസ് മുറികൾക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. ഭരണസമിതിയ്ക്ക് നേതൃത്വം നൽകുന്നത് മാർ ജോസഫ് പണ്ടാരശ്ശേരി, മാനേജർ, PMU പ്രിൻസിപ്പൽ ഡോ. ജെസ്സി എൻ.സിയുമാണ്. ഡോ. പ്രശാന്ത് മാത്യു പ്രോജക്ട് കോർഡിനേറ്ററും ജില്ലാ നിർമിതി കേന്ദ്രം, കണ്ണൂർ (നോൺ പി.എം.സി) ആണ് നിർമാണ, നവീകരണ പ്രവർത്തനങ്ങളുടെ ഏജൻസി.

ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: കണ്ണൂർ

നിയമസഭ മണ്ഡലം : ഇരിക്കൂർ

ലൊക്കേഷൻ വിവരങ്ങൾ :മടമ്പം, കൈതപ്രം പി ഒ, കണ്ണൂർ - 670631

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

മുനിസിപ്പാലിറ്റി : ശ്രീകണ്ഠപുരം

വിശദവിവരങ്ങൾക്ക്

ഇമെയിൽ : pkmcedn@yahoo.co.in

ഫോൺ : 04602230929, 7909230929