പി ആർ എൻ.എസ്.എസ്. കോളേജ്
മഹാനായ സാമൂഹിക പരിഷ്കർത്താവായ പത്മഭൂഷൻ ശ്രീ.മന്നത്തു പത്മനാഭൻ സ്ഥാപിച്ചതും, നായർ സർവീസ് സൊസൈറ്റിയുടെ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ളതുമായ ഒരു എയ്ഡഡ് കോളേജാണ് പഴശ്ശി രാജ എൻ.എസ്.എസ്. കോളേജ് മട്ടന്നൂർ. വിവിധ വിഷയങ്ങളിൽ പ്രീ ഡിഗ്രി കോഴ്‌സുകളുള്ള ഒരു ജൂനിയർ കോളേജായാണ് കോളേജ് 1964 ൽ സ്ഥാപിതമായത്. 1967-ൽ ബിരുദ കോഴ്‌സുകൾ, 1999-ൽ ബിരുദാനന്തര ബിരുദ കോഴ്‌സ്, 2006-ൽ ഗവേഷണ കേന്ദ്രം എന്നിവ ആരംഭിച്ചു, അതോടൊപ്പം 2017-ൽ NAAC- റീഅക്രഡിറ്റേഷനിൽ "B+" ഗ്രേഡ് എന്നിവ ഉൾപ്പെടുന്ന നാഴികക്കല്ലുകളിലൂടെ കോളേജ് അതിന്റെ തുടക്കം മുതൽ മുൻനിരയിലേയ്ക്ക് എത്തി. കോളേജിന്റെ മിഷൻ പോലെ തന്നെ ഉന്നതവിദ്യാഭ്യാസത്തിന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും ന്യായമായും തുല്യമായും നിറവേറ്റാൻ കോളേജ് എപ്പോഴും ശ്രമിച്ചിട്ടുണ്ട്.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
റൂസ 2- പദ്ധതി പ്രകാരം 40:45:15 എന്ന അനുപാതത്തിൽ, നിർമ്മാണം (80 ലക്ഷം), നവീകരണം (90 ലക്ഷം), പർച്ചേസ് (30 ലക്ഷം) എന്നിവ ഉൾപ്പെടെ രണ്ട് കോടിയുടെ ഡി.പി.ആർ കോളേജിന്റെ പി.എം.സി. തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ നിർമിതി കേന്ദ്രം കണ്ണൂരിനെയാണ് ഈ പ്രവർത്തനത്തിനുള്ള ഏജൻസിയായി തിരഞ്ഞെടുത്തത്. അക്കാദമിക് കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 80 ലക്ഷം രൂപ വിനിയോഗിച്ചു. അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ടൈലിംഗ്, ടോയ്‌ലറ്റുകളും ശുചിമുറികളും നവീകരിക്കൽ, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലിന്റെ നവീകരണം, ഓഡിറ്റോറിയം നവീകരണം, കാന്റീനിന്റെയും കെമിസ്ട്രി ലാബിന്റെയും നവീകരണം തുടങ്ങിയവയാണ് നവീകരണ പ്രവർത്തനങ്ങളിൽ പ്രധാനമായും ഉൾപ്പെടുന്നത്. പർച്ചേസിനുള്ള പ്രപ്പോസലിൽ സയൻസ് ലബോറട്ടറികൾക്കുള്ള ഉപകരണങ്ങൾ, സോളാർ പാനൽ, പുസ്തകങ്ങളും ജേണലുകളും, സ്മാർട്ട് ക്ലാസ് റൂമുകൾക്കുള്ള കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും, ഓഫീസ് ഉപകരണങ്ങൾ, കായിക ഉപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം: മട്ടന്നൂർ
നിയമസഭ മണ്ഡലം : കണ്ണൂർ
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
മുനിസിപ്പാലിറ്റി :
ലൊക്കേഷൻ വിവരങ്ങൾ :കണ്ണൂരിൽ നിന്ന് 28 കിലോമീറ്റർ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 3 കിലോമീറ്റർ
വിശദവിവരങ്ങൾക്ക്
ഇമെയിൽ: prnsscollege64@gmail.com
പ്രിൻസിപ്പൽ - പ്രൊഫസർ (ഡോ.) എസ്. ഗോപാലക്യഷ്ണ പിള്ള
ഫോൺ :0490-2471747
മൊബൈൽ: 9495765443