RUSA

ശ്രീനാരായണ കോളേജ്, പുനലൂർ

മഹാനായ സാമൂഹിക പരിഷ്കർത്താവായ "ശ്രീനാരായണ ഗുരുവിന്റെ" സാമൂഹികവും വിദ്യാഭ്യാസപരവുമായ ദൗത്യം നിറവേറ്റുന്നതിനായി 1965 ൽ പുനലൂരിൽ ശ്രീനാരായണ കോളേജ് സ്ഥാപിതമായി. കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, സുവോളജി, കൊമേഴ്‌സ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബിരുദ കോഴ്‌സുകൾ കോളേജിലുണ്ട്. ബിരുദാനന്തര ബിരുദ തലത്തിൽ, കോളേജിൽ കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിൽ എംഎസ്.സി. കോഴ്സുകളും, വേൾഡ് ഹിസ്റ്ററി ആൻഡ് ഹിസ്റ്റോറിയോഗ്രാഫിയിൽ എം.എ കോഴ്സുകളുമുണ്ട്. കോളേജ് 2023 ൽ റീഅക്രഡിറ്റേഷനിലുടെ NAAC (മൂന്നാം സൈക്കിൾ) B++ (CGPA 2.91) നേടി. കോളേജ് കേരള സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്നത് കൂടാതെ ഡി.എസ്.ടി, റൂസ എന്നിവയുടെയും FIST പ്രോഗ്രാമിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്നു.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

ശ്രീനാരായണ കോളേജിനെ പിന്തുണയ്ക്കാൻ റൂസ 2 കോടി രൂപ അനുവദിച്ചു. ആയതിൽ കെമിസ്ട്രി, വകുപ്പിൽ പുതിയ റിസർച്ച് ബ്ലോക്ക് നിർമ്മിക്കാൻ ഒരു കോടി രൂപയും കോളേജിന്റെ നിലവിലുള്ള സൗകര്യങ്ങളും ടോയ്‌ലറ്റുകളും നവീകരിക്കാൻ 60 ലക്ഷം രൂപയുമാണ്. ഇത് ഉപയോഗിച്ച് കോളേജിന്റെ നിലവിലുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ നവീകരിക്കുകയും നിലവിലുള്ള സിമന്റ് ഫ്ലോർ പൊളിച്ച് വിട്രിഫൈഡ് ടൈലുകൾ ഇടുകയും പഴയ ഇലക്ട്രിക്കൽ ലൈനുകൾ റീ - വയർ ചെയ്യുകയും ചെയ്തു. കോളേജിനെയും ശക്തിപ്പെടുത്തുന്നതിന് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, പുസ്തകങ്ങൾ, ജേണലുകൾ, കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, സോഫ്‌റ്റ്‌വെയർ തുടങ്ങിയവ വാങ്ങുന്നതിന് 40 ലക്ഷം രൂപയമാണ് അനുവദിച്ചത്.

ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോക സഭാമണ്ഡലം : കൊല്ലം

നിയമസഭാ മണ്ഡലം: പുനലൂർ

ലൊക്കേഷൻ വിവരങ്ങൾ : ചെമ്മന്തൂർ പി.ഒ., പുനലൂർ, കൊല്ലം, കേരളം – 691305

മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ

മുനിസിപ്പാലിറ്റി: പുനലൂർ

വിശദവിവരങ്ങൾക്ക്

ഇമെയിൽ : sncpunalur@gmail.com

ഫോൺ : 0475 2222635