RUSA

സേക്രഡ് ഹാർട്ട് കോളേജ്, തേവര, കൊച്ചി

സേക്രഡ് ഹാർട്ട് കോളേജ് തേവര 1944-ലാണ് സ്ഥാപിതമായത്. വിദ്യാഭ്യാസരംഗത്തെ പ്രശസ്തരായ കാർമലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സിഎംഐ) വൈദികരാണ് ഈ സ്ഥാപനം ഉൾപ്പടെ ഇന്ത്യയിലും വിദേശത്തുമായി 500-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നത്. കേരളത്തിലെ കോട്ടയം, മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഒരു മൾട്ടി-ഫാക്കൽറ്റി, സ്വയംഭരണ കോളേജാണിത്. നഗരത്തിൽ നിന്നും ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി കോളേജ് പരമ്പരാഗതവും തൊഴിൽപരവുമായ വിവിധ പ്രോഗ്രാമുകൾ നടത്തുന്നു. കോളേജിന്റെ ജൈത്രയാത്രയിൽ പുരസ്കാരങ്ങളും ബഹുമതികളും അതിന്റെ മനോവീര്യം വർധിപ്പിച്ചു. 1944-ൽ 246 വിദ്യാർത്ഥികളുള്ള മിതമായ തുടക്കം മുതൽ നിലവിൽ 3430 (60.6% പെൺകുട്ടികൾ) വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജ് എന്ന നിലയിലെത്താനും 20 യുജി, 19 പിജി, 1 ഇന്റർഗ്രേറ്റഡ് പ്രോഗ്രാമും 7 ഗവേഷണ കേന്ദ്രങ്ങളുമായി മാറുവാനും കോളേജിന് സാധിച്ചു. നിലവിൽ കോളേജിൽ 170 അധ്യാപകരുണ്ട്. 2004-ൽ യു.ജി.സി കോളേജിനെ മികവിനുള്ള സാധ്യതയുള്ള കോളേജായി തിരഞ്ഞെടുത്തു. 2010 ലും പിന്നീട് 2015 ലും രണ്ട് തവണ ഈ പദവി കോളേജിന് ലഭിച്ചു. 2014ൽ യുജിസിയും സംസ്ഥാന സർക്കാരും കോളേജിന് സ്വയംഭരണ പദവി നൽകി. സംസ്ഥാനത്തെ ആദ്യത്തെ ISO 21001 EOMS സർട്ടിഫൈഡ് സ്ഥാപനമാണ് സേക്രഡ് ഹാർട്ട് കോളേജ്. യു.‌ജി‌.സിയുടെ പരമർഷ് സ്കീമിന് കീഴിലുള്ള ഒരു മെന്റർ സ്ഥാപനം കൂടിയാണ് കോളേജ്, കൂടാതെ ആറ് കോളേജുകൾ

ഇതിന്റെ മെന്റർഷിപ്പിനു കീഴിലുണ്ട്. നിലവിൽ കോളേജ് എൻ.ഐ.ആർ.എഫിൽ 59-ആം സ്ഥാനത്താണ്. 2000-ൽ NAAC അക്രഡിറ്റേഷനിൽ, കോളേജിന് ഫൈവ് സ്റ്റാർ എന്ന ഉയർന്ന റേറ്റിംഗ് ലഭിച്ചു. 2007-ലെ റീഅക്രഡിറ്റേഷനിൽ, ഈ നേട്ടം A+ (91.7) ഉപയോഗിച്ച് ആവർത്തിക്കപ്പെട്ടു. 2013-ൽ കോളേജിന് ‘A’ ഗ്രേഡ് (CGPA 3.30) ലഭിച്ചു. 2022-ൽ CGPA 3.50-യോടെ കോളേജ് ‘A+’ ഗ്രേഡ് അംഗീകാരം ലഭിച്ചു. ദി വീക്ക്, ഇന്ത്യാ ടുഡേ തുടങ്ങിയ പ്രശസ്ത മാധ്യമ ഏജൻസികൾ നടത്തിയ ദേശീയ സർവേകളിൽ, രാജ്യത്തെ മികച്ച കോളേജുകളിൽ സയൻസിൽ 30 ഉം ആർട്‌സിന് 40 ഉം കൊമേഴ്‌സിന് 30 ഉം സ്ഥാനങ്ങളിൽ എത്തി നിൽക്കുന്നു. സേക്രഡ് ഹാർട്ട് ഒരു ഹരിത ക്യാമ്പസാണ്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള സജീവമായ നടപടികൾ കോളേജ് ആവേശത്തോടെ സംഘടിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. 78 വർഷത്തെ മഹത്തായ അക്കാദമിക പ്രയാണം പൂർത്തിയാക്കുമ്പോൾ, സേക്രഡ് ഹാർട്ട് കോളേജ് അതിന്റെ അതുല്യമായ പദവിയിൽ അഭിമാനിക്കുന്നു.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
നിർമ്മാണം
  • ടോയ്‌ലറ്റ് ബ്ലോക്ക്
  • ടോയ്‌ലറ്റ് ബ്ലോക്ക്: കോളേജിലെ 2500 ഓളം വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ നിലവിലുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ അപര്യാപ്തമായതിനാൽ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 5 വീതം ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിക്കാൻ കോളേജ് നിർദേശിച്ചിരുന്നു. ഈ ബ്ലോക്കിൽ രണ്ട് വിഭാഗങ്ങളുണ്ട്. ഒരു വിഭാഗത്തിൽ തുടർച്ചയായി 10 ടോയ്‌ലറ്റുകളും മറ്റേ വിഭാഗത്തിൽ കോളേജിൽ എല്ലാ ദിവസവും ഉണ്ടാകുന്ന എല്ലാ മാലിന്യങ്ങളും ശേഖരിച്ച് വേർതിരിക്കുന്നതിനുള്ള സൗകര്യവും ഏർപെടുത്തിയിട്ടുണ്ട്. ഈ നിർമ്മാണം വിദ്യാർത്ഥി സമൂഹത്തിന് മികച്ച ടോയ്‌ലറ്റ് സൗകര്യങ്ങൾ സൃഷ്ടിക്കുകയും കോളേജിൽ ഉണ്ടാകുന്ന മാലിന്യം ഫലപ്രദമായി കൈകാര്യം ചെയ്യാൻ കോളേജിനെ പ്രാപ്തമാക്കുകയും ചെയ്യുന്നുണ്ട്. ആയതിന്റെ നിർമാണച്ചെലവ് 24,40,981/-രൂപയാണ്.

  • അണ്ടർഗ്രൗണ്ട് മഴവെള്ള സംഭരണി
  • അണ്ടർഗ്രൗണ്ട് മഴവെള്ള സംഭരണി: ജലക്ഷാമവും ശുദ്ധജലത്തിന്റെ അഭാവവും പരിഹരിക്കുന്നതിനായി, ഏകദേശം 5 ലക്ഷം ലിറ്റർ മഴവെള്ളം സംഭരിക്കാൻ കഴിയുന്ന ഒരു ഭൂഗർഭ ജലസംഭരണി നിർമ്മിച്ചിരിക്കുന്നു. കോളേജ് ക്യാമ്പസിൽ മൾട്ടി പർപ്പസ് ഗ്രൗണ്ടിനായി 12000 ചതുരശ്ര അടിയിൽ മേൽക്കട്ടി നിർമ്മിച്ചതിനാൽ കോളേജിന് 5 ലക്ഷം ലിറ്റർ മഴവെള്ളം എളുപ്പത്തിൽ ശേഖരിക്കാനാകും. വേനൽക്കാലത്ത് കോളേജിന്റെ വിവിധ ആവശ്യങ്ങൾക്ക് വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന വേളയിൽ വെള്ളത്തിന്റെ ആവശ്യകത നിറവേറ്റാൻ കോളേജ് ഈ വെള്ളം ഉപയോഗിക്കുന്നുണ്ട്. ക്യാമ്പസിലെ മഴവെള്ള സംഭരണത്തിലും ജലസംരക്ഷണത്തിലും കേരളത്തിലെ കോളേജുകളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഈ കോളേജ് പരിസ്ഥിതി സൗഹൃദ, പ്രകൃതി സംരക്ഷണ പദ്ധതികൾക്കായി നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. കേരളത്തിന്റെ ജൈവവൈവിധ്യ ബോർഡ് ഏർപ്പെടുത്തിയ ജൈവവൈവിധ്യ അവാർഡ് ഈയിടെ നേടിയിട്ടുണ്ട്. അതിനാൽ ഈ പദ്ധതി പ്രകൃതി സംരക്ഷണം, ജലവിഭവ പരിപാലനം, പരിസ്ഥിതി സൗഹൃദ ജീവിതം, എല്ലാറ്റിനുമുപരിയായി കോളേജ് സമൂഹത്തിന്റെ ജല ആവശ്യകതകൾ നിറവേറ്റുക തുടങ്ങിയ കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ നയങ്ങളുമായി ഒത്തുചേരുന്നു. നിർമാണച്ചെലവ് 68,73,191/-രൂപയാണ്.

    നവീകരണം
  • ഓഡിറ്റോറിയം നവീകരണം
  • ഓഡിറ്റോറിയം നവീകരണം: 1963-ൽ നിർമ്മിച്ച കോളേജ് ഓഡിറ്റോറിയം കേരളത്തിലെ എല്ലാ എയ്ഡഡ് കോളേജുകളിലും ലഭ്യമായ ഏറ്റവും വലിയ ഓഡിറ്റോറിയങ്ങളിൽ ഒന്നാണ്. കോളേജിലെ വിദ്യാർത്ഥി സമൂഹത്തിന്റെ അക്കാദമിക്, പ്രൊഫഷണൽ ജീവിതത്തിൽ ഓഡിറ്റോറിയം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദേശീയ/അന്തർദേശീയ കോൺഫറൻസുകൾ, വർക്ക്‌ഷോപ്പുകൾ, സെമിനാറുകൾ, കരിയർ ഓറിയന്റേഷനുകൾ, ക്യാമ്പസ് ഇന്റർവ്യൂ/സെലക്ഷൻ പ്രോസസുകൾ, ദേശീയ നൈപുണ്യ പരിശീലന പരിപാടികൾ, ഫിനിഷിംഗ് സ്കൂൾ ഓറിയന്റേഷനുകൾ, ദേശീയ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന വ്യക്തികളുടെ ക്ഷണിക്കപ്പെട്ട സംഭാഷണങ്ങൾ തുടങ്ങിയ വലിയ തോതിലുള്ള അക്കാദമിക് പ്രവർത്തനങ്ങൾക്കായി ഓഡിറ്റോറിയം ഉപയോഗിക്കുന്നു. മുകളിൽ സൂചിപ്പിച്ച കോളേജിലെ അക്കാദമിക് കമ്മ്യൂണിറ്റിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി റൂസ ഇൻഫ്രാസ്ട്രക്ചർ ഗ്രാന്റിന്റെ സഹായത്തോടെ ഓഡിറ്റോറിയം നന്നായി നവീകരിച്ചിരിക്കുന്നു. ഓഡിറ്റോറിയത്തിന്റെ നവീകരണത്തിന് പഴയതും ചോർന്നൊലിക്കുന്നതുമായ മേൽക്കൂര മാറ്റി, അക്കൗസ്റ്റിക് വശങ്ങൾ മികച്ചതാക്കുന്നതിന് റഫിംഗ് ചുവരുകളും ഫ്ലോറിംഗ് ടൈലിങ്ങും ഉപയോഗിച്ച് പൂർണ്ണമായി പുനർനിർമ്മിച്ചിട്ടുണ്ട്. 11079 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആകെ 810 സീറ്റുകൾ ഓഡിറ്റോറിയത്തിലുണ്ട്. പ്രകാശം പരത്തുന്നതിനും മികച്ച അക്കൌസ്റ്റിക്സ് ഉപയോഗിച്ച് ശബ്ദ ആവശ്യകതകൾ നിറവേറ്റുന്നതിനുമുള്ള എല്ലാ ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉള്ള ഓഡിയോവിഷ്വൽ മുറി, ഗ്രീൻ റൂം, ടോയ്‌ലറ്റുകൾ, ശുചിമുറികൾ, മറ്റ് സൗകര്യങ്ങൾ എന്നിവയുള്ള ഓഡിറ്റോറിയത്തിന്റെ പുനഃനിർമ്മാണച്ചിലവ് 55,61,970/-

  • പ്ലേഗ്രൗൻഡ് നവീകരണം
  • ഹാൻഡ്‌ബോളിനും വോളിബോളിനുമായി ഇൻഡോർ സ്റ്റേഡിയം നവീകരിച്ചു. ഇതിന്റെ തുക 2129331/-രൂപയാണ്.

ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: എറണാകുളം

നിയമസഭ മണ്ഡലം : എറണാകുളം

ലൊക്കേഷൻ വിവരങ്ങൾ : തേവര, കൊച്ചി

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

കോർപ്പറേഷൻ: കൊച്ചി

വിശദവിവരങ്ങൾക്ക്

ഫോൺ : 0484-2870500 (ഓഫീസ്), 04842870501 (പ്രിൻസിപ്പൽ)

ഇമെയിൽ: office@shcollege.ac.in, princpal@shcollege.ac.in