RUSA

എസ്.ഇ.എസ്. കോളേജ്, ശ്രീകണ്ഠപുരം

ശ്രീകണ്ഠപുരത്തെ എസ്.ഇ.എസ്. കോളേജ്, പ്രകൃതിരമണീയമായ ചുറ്റുപാടിൽ സ്ഥിതി ചെയ്യുന്നതും കണ്ണൂർ യൂണിവേഴ്സിറ്റിക്ക് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏറ്റവും പ്രശസ്തമായ കോളേജുകളിൽ ഒന്നാണ്. ശ്രീകണ്ഠപുരം എജ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ 1981-ൽ സ്ഥാപിതമായ ഈ കോളേജ്, ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിലും മലപ്പട്ടം, മയ്യിൽ, ഇരിക്കൂർ, പടിയൂർ, ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി, കുറുമത്തൂർ നടുവിൽ എന്നീ പഞ്ചായത്തുകളിലെയും ജനങ്ങളുടെ അക്കാദമിക് അഭിലാഷങ്ങൾ നിറവേറ്റുക എന്നതാണ് വിഭാവനം ചെയ്യുന്നത്. കാലിക്കറ്റ് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത് പ്രീ-ഡിഗ്രി കോഴ്‌സുകളുമുള്ള ഒരു ജൂനിയർ കോളേജ് എന്ന നിലയിൽ ഈ സ്ഥാപനത്തിന്റെ തുടക്കം കുറിച്ചു. 1991-ൽ ഗണിതശാസ്ത്രത്തിൽ ബിരുദ കോഴ്‌സ് ആരംഭിച്ച് കോളേജ് ഫസ്റ്റ് ഗ്രേഡ് കോളേജായി ഉയർത്തപ്പെട്ടു. പ്രീ-ഡിഗ്രി ക്രമാനുഗതമായി വേർപെടുത്തിയതോടെ കൂടുതൽ ബിരുദ കോഴ്‌സുകൾ ആരംഭിച്ചു. ഇപ്പോൾ കോളേജ് എഴുനൂറോളം വിദ്യാർത്ഥികളുള്ള എട്ട് ബിരുദ കോഴ്സുകളും രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകളും നടത്തുന്നു. കഴിഞ്ഞ വർഷം കോളേജ് അതിന്റെ രണ്ടാം സൈക്കിളിൽ B+ ഗ്രേഡോടെ NAAC-ന്റെ അംഗീകാരം നേടി.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

റൂസ രണ്ടാം ഘട്ടത്തിൽ ശ്രീകണ്ഠപുരം എസ്.ഇ.എസ്. കോളേജിന് 2 കോടി രൂപ അനുവദിച്ചു. പുതിയ നിർമ്മാണം, പുനരുദ്ധാരണം, പർച്ചേസ് എന്നിവയ്ക്കാണ്ഫണ്ട് വിനിയോഗം ചെയ്യുന്നത്. പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിർമ്മിക്കാൻ ഒരു കോടിയും, കോളേജ് സെമിനാർ ഹാൾ നവീകരിക്കുന്നതിന് 4200000 രൂപയും പർച്ചേസിന് 5800000 രൂപയും അനുവദിച്ചു. സർക്കാർ അംഗീകൃത നിർമാണ കമ്പനിയായ ഹാബിറ്റാറ്റ് ടെക്‌നോളജീസിനാണ് നിർമാണ, നവീകരണ പ്രവൃത്തികളുടെ കരാർ നൽകിയിരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി വരുന്നു. ആകെ ലഭിച്ച 15000000 രൂപയിൽ കോളേജ് 9831386.6 രൂപ ഉപയോഗിച്ചു.

ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: കണ്ണൂർ

നിയമസഭ മണ്ഡലം : ഇരിക്കൂർ

ലൊക്കേഷൻ വിവരങ്ങൾ :കോട്ടൂർ, ശ്രീകണ്ഠപുരം

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

മുനിസിപ്പാലിറ്റി : ശ്രീകണ്ഠപുരം

വിശദവിവരങ്ങൾക്ക്

ഇമെയിൽ : sescollege.skpram@gmail.com,

ഫോൺ :0460 2230293