RUSA

ശ്രീ നാരായണ കോളേജ്, ചേർത്തല

യുവാക്കൾക്കും യുവതികൾക്കും ഉന്നത വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ കൊല്ലം ശ്രീനാരായണ ട്രസ്റ്റാണ് ചേർത്തലയിൽ ശ്രീ നാരായണ കോളേജ് സ്ഥാപിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്വഭാവ രൂപീകരണത്തിനും സാമുഹിക പ്രതിബദ്ധതകൾക്കും കോളേജ് പ്രത്രേക ഊന്നൽ നൽകുന്നു. 1964 ജൂലൈ 14 ന് കോളേജിന്റെ ഉദ്ഘാടനം നിർവഹിച്ചത് എസ്. എൻ ട്രസ്റ്റിന്റെ പരേതനായ സ്ഥാപക സെക്രട്ടറിയും ബഹു. മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ആർ. ശങ്കർ ആയിരുന്നു. കോളേജിന് 12 ഡിഗ്രി കോഴ്സുകളും 6 ബിരുദാനന്തര ബിരുദ കോഴ്സുകളുമാണുള്ളത്. കേരള സർവകലാശാലയുമായി അഫിലയേറ്റ് ചെയ്തിട്ടുള്ള ഈ കോളേജിന് യു.ജി.സിയുടെ അംഗീകാരവും NAAC 'A' ഗ്രേഡും ലഭിച്ചിട്ടുണ്ട്.

റൂസ പദ്ധതിയെക്കുറിച്ച്

റൂസ പദ്ധതി പ്രകാരം കോളേജിന് 2 കോടി രൂപ അനുവദിച്ചിട്ടുള്ളതിൽ നിർമ്മാണത്തിന് 1 കോടി, നവീകരണത്തിന് 60 ലക്ഷം, പർച്ചേഴ്സിന് 40 ലക്ഷം ഉൾപ്പെടുന്നു. കോളേജിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൌകര്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ റിസർച്ച് ബ്ലോക്കിന്റെ നിർമ്മാണം നടന്നുവരുകയാണ്. ക്ലാസ് മുറികളുടെ ഫ്ളോറിംഗ്, സ്മാർട്ട് ക്ലാസ് മുറികളാക്കി മാറ്റൽ, സോളർ പവർ സിസ്റ്റം സ്ഥാപിക്കൽ, കമ്പ്യുട്ടറുകളുടെ അറ്റകുറ്റപ്പണികൾ, ടോയലറ്റുകളുടെ നവീകരണം തൂടങ്ങിയ നവീകരണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായി. സ്പോർട്സ്, ലബോറട്ടറി ഉപകരണങ്ങൾ, കമ്പ്യൂട്ടർ, ടെസ്റ്റ് പുസ്തകങ്ങൾ, ജേണലുകൾ, ഇ-റിസോഴ്സുകൾ എന്നിവയുടെ വാങ്ങൽ കാലതാമസമില്ലാതെ നടത്തേണ്ടതുണ്ട്.

റൂസ പദ്ധതിയുടെ ഫോട്ടോസ്
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭ മണ്ഡലം : ആലപ്പുഴ

നിയമസഭ മണ്ഡലം : ആലപ്പുഴ

ലൊക്കേഷൻ വിവരങ്ങൾ : എസ് എൻ പുരം പി ഒ. ചേർത്തല, ആലപ്പുഴ – 688582

മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ

പഞ്ചായത്ത്‌ : മാരാരിക്കുളം നോർത്ത്

വിശദവിവരങ്ങൾക്ക്

പ്രിൻസിപ്പൾ, ശ്രീ നാരായണ കോളേജ്, എസ്.എൻ. പുരം പി ഒ. ചേർത്തല, ആലപ്പുഴ – 688582

ഫോൺ : 0478 2864197

ഇമെയിൽ : snccherthala@gmail.com