എസ്.എൻ.എം ട്രെയിനിങ് കോളേജ്, മൂത്തകുന്നം
1960-ൽ കേരളത്തിൽ സ്ഥാപിതമായ അധ്യാപക വിദ്യാഭ്യാസത്തിന്റെ മുൻനിര സ്ഥാപനമാണ് എസ്.എൻ.എം. ട്രെയിനിംഗ് കോളേജ്. സന്നദ്ധ സംഘടനയായ മൂത്തകുന്നത്തെ ഹിന്ദു മാതാ ധർമ്മ പരിപാലന സഭയുടെ നിയന്ത്രണത്തിന് കീഴിലാണ് കോളേജ്. രാജ്യത്തോട് ഉത്തരവാദിത്തമുള്ള പ്രതിബദ്ധതയുള്ള, കഴിവുള്ള അധ്യാപകരെ രൂപപ്പെടുത്താൻ കോളേജ് ആഗ്രഹിക്കുന്നു. കോളേജിൽ ഒരു ബാച്ചിൽ 50 വിദ്യാർത്ഥികൾ വീതം ഉൾക്കൊള്ളുന്ന ബി.എഡ്, എം.എഡ്. കോഴ്സുകളുണ്ട്. ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ്, കൊമേഴ്സ് എന്നിവയാണ് ഓപ്ഷണൽ വിഷയങ്ങൾ. സമീപ വർഷങ്ങളിൽ തുടർച്ചയായി യൂണിവേഴ്സിറ്റി റാങ്കുകൾ ഉൾപ്പെടെ അക്കാദമിക് മികവിന്റെ ചരിത്രമാണ് കോളേജിനുള്ളത്.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
റൂസ 2.0 പദ്ധതിക്ക് കീഴിലാണ് കോളേജിന് സാമ്പത്തിക സഹായം ലഭിക്കുന്നത്. ഇൻഫ്രാസ്ട്രക്ചർ ഗ്രാന്റുകൾ എന്ന ഘടകത്തിന് കീഴിൽ രണ്ട് കോടി രൂപയാണ് കോളേജിന് അനുവദിച്ചത്. പുതിയ നിർമാണം, നവീകരണം, പർച്ചേസ് എന്നീ മൂന്ന് ഘടകത്തിനാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) ലിമിറ്റഡ് ആണ് നിർമ്മാണ, നവീകരണ പ്രവർത്തനങ്ങൾക്കുള്ള ഏജൻസി. 47.92 മീറ്റർ വിസ്തീർണ്ണമുള്ള മൂന്ന് നിലകളുള്ള ടോയ്‌ലറ്റ് സമുച്ചയത്തിന്റെ പണി പൂർത്തിയായി. ക്ലാസ് മുറികളുടെ ടൈൽ നവീകരണം, ലൈബ്രറിയുടെ ടൈലിംഗ്, ഫോൾസ് സീലിംഗ്, സെമിനാർ ഹാൾ ഫർണിഷിംഗ്, സ്റ്റീൽ ഷീറ്റ് റൂഫിംഗ് തുടങ്ങിയവയാണ് പൂർത്തീകരിച്ചത്.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം : എറണാകുളം
നിയമസഭ മണ്ഡലം : പറവൂർ
ലൊക്കേഷൻ വിവരങ്ങൾ : മൂത്തകുന്നത്തിന്റെ മധ്യഭാഗത്തും NH 66 ന് അരികിലുള്ള ശ്രീനാരായണ മംഗലം ക്ഷേത്രത്തിന് അടുത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്.
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
വടക്കേക്കര
വിശദവിവരങ്ങൾക്ക്
ഇമെയിൽ : snmtrainingcollegemkm@gmail.com
ഫോൺ : 0484-2482084