ശ്രീനാരായണ കോളേജ്, നാട്ടിക
കേരളത്തിലെ തൃശൂർ ജില്ലയിലെ തീരപ്രദേശത്ത് വസിക്കുന്ന ജനങ്ങളുടെ വിദ്യാഭ്യാസ വികാസത്തിനായി സ്ഥാപിതമായ ഒരു പ്രധാന സ്ഥാപനമാണ് നാട്ടികയിലെ ശ്രീനാരായണ കോളേജ്. "വിദ്യാഭ്യാസത്തിലൂടെ ജ്ഞാനോദയം" എന്ന മുദ്രാവാക്യത്തിന് അനുസൃതമായി, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ വികസനത്തിന് വേണ്ടി കോളേജ് നിലനിൽക്കുന്നു. കഴിഞ്ഞ 55 വർഷമായി സ്ഥാപനം ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്സ്, മലയാളം, മാക്സ്, ഫിസിക്സ് ആന്റ് സുവോളജി, സ്റ്റാറ്റിസ്റ്റിക്സിൽ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം, ഫുഡ് ടെക്നോളജിയിൽ ബാച്ചിലർ ഓഫ് വൊക്കേഷൻ, ബോട്ടണി, കെമിസ്ട്രി എന്നിവയിൽ 2 ഗവേഷണ പ്രോഗ്രാമുകളുമുണ്ട്. ശ്രീനാരായണ ഗുരുവിന്റെ പഠന രീതിപോലെ “വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യവും പ്രബുദ്ധതയും തേടുക” എന്ന് യുവാക്കളെ ബൗദ്ധികമായി ഉത്തേജിതരും, വൈകാരികമായി ശക്തരും, സാമൂഹികാഭിമുഖ്യമുള്ളവരുമായ ആഗോള പൗരന്മാരാക്കി മാറ്റുന്നതിന് അവരെ ബോധവൽക്കരിച്ച്, സമത്വവും മാനവികവുമായ ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ് കോളേജിന്റെ കാഴ്ചപ്പാട്.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
നാട്ടിക ശ്രീ നാരായണ കോളേജിന് റൂസ 2.0 പദ്ധതി പ്രകാരം 2 കോടി രൂപ അനുവദിച്ചു (നിർമ്മാണത്തിന് 1 കോടി, നവീകരണത്തിന് 60 ലക്ഷം, ഉപകരണങ്ങൾക്ക് 40 ലക്ഷം). കോളേജിന് റൂസയിൽ നിന്ന് 1 കോടി രൂപ ലഭിച്ചു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. സെമിനാർ ഹാൾ നവീകരണം, നിലവിലുള്ള ടോയ്‌ലറ്റുകളുടെ നവീകരണം, കെമിസ്ട്രി ലാബ് നവീകരണം, ഓഡിറ്റോറിയം നവീകരണം, പെൺകുട്ടികളുടെ കാത്തിരിപ്പ് കേന്ദ്രം നവീകരണം, നടപാതകൾ ഒരുക്കുക, ക്ലാസ് മുറികളിൽ വിട്രിഫൈഡ് ടൈലിംഗ്, നവീകരണത്തിന് ഇലക്ട്രിക്കൽ ജോലികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നവീകരണത്തിന് ആകെ ചെലവ് രൂപ. 6000000/-. പുതിയ പോസ്റ്റ് ഗ്രാജ്വേറ്റ് ആന്റ് റിസർച്ച് ബ്ലോക്കിന്റെ നിർമാണം ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോക സഭാമണ്ഡലം : തൃശൂർ
നിയമസഭാ മണ്ഡലം: നാട്ടിക
ലൊക്കേഷൻ വിവരങ്ങൾ : നാട്ടിക
മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ
പഞ്ചായത്ത് : നാട്ടിക
വിശദവിവരങ്ങൾക്ക്
ഇമെയിൽ : snnattika@gmail.com
ഫോൺ :04872391246