സെന്റ് അലോഷ്യസ് കോളേജ്, എടത്വാ
ഉന്നതവിദ്യാഭ്യാസരംഗത്ത് അഞ്ച് പതിറ്റാണ്ടിന്റെ മഹത്തായ സേവനം പൂർത്തിയാക്കിയ ഒന്നാം ഗ്രേഡ് കോളേജാണ് എടത്വാ സെന്റ് അലോഷ്യസ് കോളേജ്. NAAC ൽ പുനർ അക്രഡിറ്റേഷൻ ( മുന്നാം ഘട്ടം) ചെയ്ത് A ഗ്രേഡോടെ നന്നായി പ്രവർത്തിക്കുന്ന ഒരു പഠന കേന്ദ്രമാണിത്. കേരളത്തിലെ ഒരു കാലത്തെ ധാന്യപ്പുരയായ ആലപ്പുഴയിലെ കുട്ടനാട്ടിൽ മുഴുവൻ പ്രദേശത്തും ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള ഒരേയൊരു സ്ഥാപനമാണിത്. 1965 ൽ എടത്വയിലെ സെന്റ് ജോർജ്ജ് ഫൊറാൻ പള്ളിയാണ് കോളേജ് സ്ഥാപിച്ചത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരൂദാനന്തര ബിരുദം 1977 തുടങ്ങി കോളേജ് ഉന്നത നിലവാരത്തിയേക്ക് ഉയർത്തി. 1984 ൽ ബിരുദാനന്തര ബിരുദം കോഴ്സ് ആരംഭിച്ചു. ഇപ്പോൾ കോളേജ് ഒരു പ്രധാന വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു. നിലവിൽ 9 UG, 6 PG, 2 Ph. D കോഴ്സുകളുമുണ്ട്.
റൂസ പദ്ധതിയെക്കുറിച്ച്
12.07.2019 ന് സമർപ്പിച്ച പരിഷ്‌ക്കരിച്ച DPR പ്രകാരം റൂസ 2 കോടി രൂപ അടങ്ങുന്ന പദ്ധതിയ്ക്ക് അംഗീകാരം നൽകി. ആയതിൽ അക്കാദമിക് കെട്ടിട നിർമ്മാണത്തിന് 1 കോടി രൂപ, 0.5 കോടി നിലവിലുള്ള കെട്ടിടത്തിന്റെ നവീകരണത്തിനും 0.5 കോടി രൂപ ഉപകരണങ്ങൾ വാങ്ങുന്നതിനുമാണ്. പുതിയ കെട്ടിടത്തിന്റെ പെർമിറ്റ് നടപടികൾ തുടരുന്നതിനാൽ ഇതുവരെ നിർമാണം ആരംഭിച്ചിട്ടില്ല. നിർമിതി കേന്ദ്രം, ആലപ്പുഴ, നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിന്റെ അന്തിമ ബിൽ ഉടൻ തന്നെ തീർപ്പാക്കുന്നതാണ്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം കഴിഞ്ഞാൽ മാത്രമേ പുതിയ പർചേഴ്സ് നടത്തുവാൻ സാധിക്കുകയൂള്ളു.
റൂസ പദ്ധതിയുടെ ഫോട്ടോസ്
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭ മണ്ഡലം : മാവേലിക്കര
നിയമസഭ മണ്ഡലം : കുട്ടനാട്
ലൊക്കേഷൻ വിവരങ്ങൾ : എടത്വാ, ആലപ്പുഴ ജില്ല, കുട്ടനാട് താലുക്ക്
മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ
പഞ്ചായത്ത് : എടത്വാ ഗ്രാമ പഞ്ചായത്ത്
വിശദവിവരങ്ങൾക്ക്
ഫോൺ : 04772212264, 2210564
മോബൈൽ : 9746965734
ഇമെയിൽ : sacedathua@gmail.com