സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല
സാമൂഹ്യ വിദ്യാഭ്യാസരംഗങ്ങളിൽ പിന്നാക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളും കയർത്തൊഴിലാളികളും ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയുടെ തീരദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനമാണ് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ്. പ്രീ-ഡിഗ്രി കോഴ്‌സുകള്‍ മാത്രമുണ്ടായിരുന്ന ഒരു ജൂനിയർ കോളേജ് എന്ന നിലയിൽ നിന്നും ഇന്ന് ഒ൯പത് ബിരുദ കോഴ്‌സുകളും മൂന്ന് ബിരുദാനന്തര ബിരുദ കോഴ്‌സുകളും രണ്ട് ഡിപ്ലോമ കോഴ്‌സുകളും രണ്ടു ഗവേഷണ വിഭാഗങ്ങളുമുള്ള കോളേജായി ഉയർന്നിട്ടുണ്ട്. വിദ്യാഭ്യാസരംഗത്തെ തികഞ്ഞ ആത്മാർത്ഥതയും അച്ചടക്കവും പ്രധാന സവിശേഷതകളായി നിലനിർത്തുന്നതിന് ഈ കലാലയത്തിന് സാധിച്ചിട്ടുണ്ട്. ഭാവിവികസനത്തിനുതകുന്ന 16 ഏക്കർ വിസ്താരമുള്ള ഒരു ക്യാമ്പസ് ഈ കലാലയത്തിനുണ്ട്. കോളേജ് ഇതിനകം തന്നെ NAAC ന്റെ “എ” ഗ്രേഡ് നേടിയിട്ടുണ്ട്, അതോടൊപ്പം കൂടുതൽ ബിരുദ കോഴ്‌സുകളും ബിരുദാനന്തര ബിരുദ കോഴ്‌സുകളുമായി കോളേജ് ഉയർന്നിട്ടുണ്ട്. ശോചനീയമായ സാഹചര്യങ്ങൾക്കിടയിലും കോളേജിനെ ഒരു വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിൽ കോളേജിന്റെ മാനേജ്മെന്റും അതിന്റെ പങ്കാളികളും പ്രതിജ്ഞാബദ്ധരാണ്.
റൂസ പദ്ധതിയെക്കുറിച്ച്
റൂസ 2.0 പദ്ധതി പ്രകാരം കോളേജിന് ഇൻഫ്രാസ്ട്രക്ചർ ഗ്രാന്റ് ആയി 2 കോടി രൂപ നൽകി. 97.3 ലക്ഷം രൂപ വകയിരുത്തി നിർമ്മിക്കുന്ന പുതിയ ക്ലാസ് റൂം കം പരീക്ഷാ ഹാൾ, കോച്ചിംഗ് സെന്റർ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. കോളേജിന്റെ സുഗമമായ പ്രവർത്തനത്തിന് ഈ കേന്ദ്രം വളരെ അത്യന്താപേക്ഷിതമായിരിക്കും. കൂടാതെ ആയത് പൂർത്തിയാകുമ്പോൾ പരീക്ഷകൾക്കും വിവിധ കോമൺ കോച്ചിംഗ് പ്രോഗ്രാമുകൾക്കായി വിദ്യാർത്ഥികളെ എത്തിക്കുന്നതിന് സാധിക്കുന്നതാണ്. റുസ പദ്ധതിയിലൂടെ കോളേജ് നിരവധി അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചിട്ടുണ്ട്. ഫിസിക്‌സ് ലാബ് വിംഗിന്റെയും, സുവോളജി ലാബിന്റെയും, മ്യൂസിയത്തിന്റെയും മേൽക്കൂര നവീകരണവുമായി ബന്ധപ്പെട്ട രണ്ട് ജോലികൾ പൂർത്തിയായിട്ടുണ്ട്. ലേഡീസ് ടോയ്‌ലറ്റ് ബ്ലോക്കിലെയും മേൽക്കൂര പ്ലാസ്റ്ററിങ്ങും, ഗ്രൗണ്ട് ഫ്ലോറിങ്ങിന്റെയും നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. നവീകരണത്തിനായി 82.70 രൂപ വകയിരിത്തിയുണ്ട്. പ്രൊപോസലിന്റെ പ്രധാന ലക്ഷ്യം സയൻസ് ഡിപ്പാർട്ട്‌മെന്റുകളിൽ ഗവേഷണ കേന്ദ്രീകൃത ലബോറട്ടറികൾ സ്ഥാപിക്കുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങൾ, ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിനുള്ള കായിക ഉപകരണങ്ങൾ വാങ്ങുന്നതിനും, കോളേജ് ലൈബ്രറി ഡിജിറ്റലൈസ് ചെയ്യുന്നതിനുമാണ്. നിലവിലെ പ്രോജക്ട് യാഥാർത്ഥ്യമാക്കുന്നത് കോളേജിന്റെ നിർണായകമായ അടിസ്ഥാന സൗകര്യ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, മുഴുവൻ സ്ഥാപനത്തിനും മികച്ച അക്കാദമിക് അന്തരീക്ഷം നൽകുന്നതിനും സാധിക്കുന്നതാണ്.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോക സഭാമണ്ഡലം : ആലപ്പുഴ
നിയമസഭാ മണ്ഡലം : ചേർത്തല
ലൊക്കേഷൻ വിവരങ്ങൾ : പ്രിൻസിപ്പാൾ
സെന്റ് മൈക്കിൾസ് കോളേജ്
മായിത്തറ പി.ഒ.
ചേർത്തല, ആലപ്പുഴ 688539
മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ
പഞ്ചായത്ത് : ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത്
വിശദവിവരങ്ങൾക്ക്
ഫോൺ : 04782810387, 04782822387
ഇമെയിൽ : michaelscherthala@gmail.com