സെന്റ് ജോസഫ് കോളേജ്, ഇരിങ്ങാലക്കുട
സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ട് 1964-ൽ ഹോളി ഫാമിലി സന്യാസിനി സമൂഹത്താൽ സ്ഥാപിതമായ കലാലയമാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് വനിതാ കോളേജ്. സ്ത്രീകൾക്ക് ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾക്കായുള്ള ആവശ്യം വർധിച്ചതോടെ ഈ സ്ഥാപനത്തിന്റെ പാരമ്പര്യം വർഷങ്ങളായി അഭിവൃദ്ധി പ്രാപിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കലാലയത്തിന് 2016 ൽ യുജിസി, സ്വയംഭരണ പദവിയും, കോളേജ് വിത്ത് പൊട്ടൻഷ്യൽ ഫോർ എക്സലൻസ് പദവിയും നൽകി. 2021 NIRF റാങ്കിങ്ങിൽ 150 സ്ഥാനവും, NAAC അക്രഡിറ്റേഷനിൽ A++ (3.66) ഗ്രേഡും ഈ കലാലയം സ്വന്തമാക്കി. യു.ജി.സിക്ക് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണിത്.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
ദേശീയ, സംസ്ഥാന സർക്കാരുകളുടെ RUSA 2.0 പദ്ധതിയിൽ പ്രകാരം രണ്ടുകോടി രൂപയുടെ ധനസഹായം സെന്റ് ജോസഫ്സ് കോളേജിന് ലഭിച്ചു. ഇതിൽ, ഒരു കോടി രൂപ പുതിയ അക്കാദമിക കെട്ടിടത്തിന്റെ നിർമ്മാണത്തിനും, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 43 ലക്ഷം രൂപയും, പർച്ചേസ് ആവശ്യങ്ങൾക്കായി 57 ലക്ഷം രൂപമാണ്. പുതിയ അക്കാദമിക കെട്ടിടത്തിന്റെ ഉദ്ഘാടനം 28-2-2022 ന് ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രിയും ഈ കലാലയത്തിലെ പൂർവ്വ വിദ്യാർഥിനിയുമായ ഡോക്ടർ ആർ. ബിന്ദു നിർവഹിച്ചു. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ലഭിച്ച തുക ഉപയോഗിച്ചുകൊണ്ട് മഴവെള്ള സംഭരണി നിർമ്മാണം, നിയര്‍ ലൈന്‍ ടെലി പ്രസൻസ് റൂം നിർമ്മാണം, സോളാർ പാനൽ സ്ഥാപിക്കൽ, ശുചിമുറികളുടെ നവീകരണം എന്നീ പ്രവർത്തനങ്ങൾ പൂർത്തികരിച്ചു. പർച്ചേസ് ലക്ഷ്യങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്ന തുക ഉപയോഗിച്ചുകൊണ്ട് ഗവേഷണ ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നു.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോക സഭാമണ്ഡലം : തൃശൂർ
നിയമസഭാ മണ്ഡലം: ഇരിങ്ങാലക്കുട
മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ
മുൻസിപ്പാലിറ്റി: ഇരിങ്ങാലക്കുട
ലൊക്കേഷൻ വിവരങ്ങൾ
ചന്തക്കുന്ന്, കൊടുങ്ങല്ലൂർ റോഡ്, ഇരിങ്ങാലക്കുട, തൃശ്ശൂർ ജില്ല - 680121, കേരളം.
വിശദവിവരങ്ങൾക്ക്
ഇ -മെയിൽ ഐ ഡി : principal@stjosephs.edu.in
ഫോൺ നമ്പറുകൾ :8301000125, 830100565