സെന്റ് ജോസഫ്സ് ട്രെയിനിംഗ് കോളേജ്, മാന്നാനം, കോട്ടയം
കേരളത്തിലെ കോട്ടയം ജില്ലയിലെ മാന്നാനം സെന്റ് ജോസഫ്സ് ട്രെയിനിംഗ് കോളേജ്, 1957-ൽ സ്ഥാപിതമായ ഒരു പ്രധാന സഹ-വിദ്യാഭ്യാസ അധ്യാപക വിദ്യാഭ്യാസ സ്ഥാപനമാണ്. കോളേജ്, കർമ്മലീറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സി.എം.ഐ) റിലീജിയസ് കോൺഗ്രിഗേഷന്റെ മാന്നാനം സെന്റ് ജോസഫ് മൊണാസ്ട്രിയുടെ ഉടമസ്ഥതയിലാണ്. 1957-ൽ സ്ഥാപിതമായ ഈ ഗ്രാന്റ്-ഇൻ-എയ്ഡ് കോളേജ് കോട്ടയത്തെ മഹാത്മാഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതും നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷന്റെ (NCTE) അംഗീകാരമുള്ളതുമാണ്. കോളേജ് റീഅക്രഡിറ്റേഷനിലുടെ (മൂന്നാം സൈക്കിൾ) നാഷണൽ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിൽ (NAAC) A ഗ്രേഡ് നേടി. കോളേജിൽ രണ്ട് വർഷത്തെ ബി.എഡ്. (എയ്ഡഡ്), എം.എഡ്. (സെൽഫ് ഫിനാൻസിംഗ്) പ്രോഗ്രാമുകൾ കൂടാതെ യൂണിവേഴ്സിറ്റിക്ക് കീഴിൽ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി രാഷ്ട്രീയ ഉച്ചതാർശിക്ഷാ അഭിയാൻ (RUSA 2.0) പ്രകാരം കോളേജ് 2 കോടി പ്രയോജനപ്പെടുത്തി. പ്രോജക്ട് കൺസൾട്ടന്റായി കേരള സംസ്ഥാന നിർമിതി കേന്ദ്രയെ തിരഞ്ഞെടുത്തു. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം, നിലവിലുള്ള കോളേജ് കെട്ടിടത്തിന്റെ നവീകരണം, ഉപകരണങ്ങൾ വാങ്ങൽ എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് പദ്ധതിയിലുള്ളത്. പദ്ധതിക്ക് കീഴിൽ, കോളേജ് ക്യാമ്പസിൽ മൾട്ടി ഫെസിലിറ്റി അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണവും (100 ലക്ഷം) പൈതൃക കെട്ടിടത്തിന്റെയും പരിസരത്തിന്റെയും നവീകരണവും (55 ലക്ഷം) പൂർത്തിയാക്കി. 45 ലക്ഷം രൂപയുടെ പർച്ചേസ് പദ്ധതി പൂർത്തിയാകാനുണ്ട്.
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം: കോട്ടയം
നിയമസഭ മണ്ഡലം : ഏറ്റുമാനൂർ
ലൊക്കേഷൻ വിവരങ്ങൾ : മാന്നാനം, കോട്ടയം ഡി.ടി., കേരളം
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത്
വിശദവിവരങ്ങൾക്ക്
ഇമെയിൽ : stjosephstrainingcollege@gmail.com
ഫോൺ : 0481-2597347