സെന്റ് പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരി
1964-ൽ ആരംഭിച്ച കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ്, കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത കോളേജാണ്. 1955-ലെ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി, സയന്റിഫിക് ആന്റ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്‌ടിന് കീഴിൽ രജിസ്റ്റർ ചെയ്ത സൊസൈറ്റിയായ സെന്റ് പീറ്റേഴ്‌സ് കോളേജ് ട്രസ്റ്റാണ് കോളേജിന്റെ പ്രവർത്തനം കൈകാര്യം ചെയ്യുന്നത്. എയ്ഡഡ് മേഖലയിലെ ഒരു ആർട്‌സ് ആൻഡ് സയൻസ് കോളേജാണിത്. നിലവിൽ കോളേജ് മൂന്ന് ഗവേഷണ കേന്ദ്രങ്ങൾക്ക് പുറമേ പതിമൂന്ന് എയ്ഡഡ്, രണ്ട് അൺ എയ്ഡഡ് യുജി പ്രോഗ്രാമുകളും അഞ്ച് എയ്ഡഡ്, ഒരു അൺ എയ്ഡഡ് പിജി പ്രോഗ്രാമുകളുമുണ്ട്.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
കോളേജിന് 2 കോടി രൂപ അനുവദിച്ചു. പുതിയ കെട്ടിടത്തിന്റെ നിർമാണത്തിന് ഒരു കോടി രൂപ. ആയതിന്റെ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. നിർമ്മാണത്തിന് 50 ലക്ഷം - കെമിസ്ട്രി ലാബിന് കോപ്പർ പൈപ്പ് ലൈൻ, ഓഡിറ്റോറിയത്തിന്റെ അക്കോസ്റ്റിക് ജോലി, വോളിബോൾ കോർട്ട് നവീകരണം. നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കി. പർച്ചേസിന് 50 ലക്ഷം അനുവദിച്ചിട്ടുണ്ട്, തുക ഇതുവരെ നൽകിയിട്ടില്ല.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം : ചാലക്കുടി
നിയമസഭ മണ്ഡലം : കുന്നത്തുനാട്
ലൊക്കേഷൻ വിവരങ്ങൾ : കോലഞ്ചേരി പി.ഒ., 682311. ദേശീയപാത 85ന് സമീപം
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
പഞ്ചായത്ത് : പൂതൃക്ക
വിശദവിവരങ്ങൾക്ക്
ഇമെയിൽ : principal@stpeterscollege.ac.in.
ഫോൺ :9446288647