സെന്റ് തെരേസാസ് കോളേജ്, എറണാകുളം (ഓട്ടോണമസ്)
സെന്റ് തെരേസാസ് കോളേജ് (ഓട്ടോണമസ്), എറണാകുളം, കേരളത്തിലെ സ്ത്രീകളുടെ ഉന്നത പഠനത്തിനും അവരുടെ ശാക്തീകരണത്തിനും വേണ്ടി പ്രതിജ്ഞാബദ്ധമായ ഒരു സ്ഥാപനമാണ്. 1925 ജൂൺ 15-ന് സിസ്റ്റർ തെരേസയുടെ നേതൃത്വത്തിൽ മദർ തെരേസയുടെ (സ്ത്രീകളുടെ ശാക്തീകരണത്തിനായി മഹത്തായ ഒരു അദ്ധ്യയം തുറന്ന് 2016 ജനുവരി 29 ന് ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടു) മാർഗ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് കോളേജ് പ്രവർത്തിക്കുന്നത്. ന്യൂനപക്ഷ സ്ഥാപനമായ ഈ കോളേജ് കേരളത്തിലെ ആദ്യത്തെ ഗവൺമെന്റ് എയ്ഡഡ് വിമൻസ് കോളേജും കോട്ടയത്തെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഒരു ആർട്‌സ് ആൻഡ് സയൻസ്
കോളേജുമാണ്. കല, ശാസ്ത്രം, വാണിജ്യം എന്നിവയുൾപ്പെടെ വിവിധ സ്പെഷ്യലൈസേഷനുകളിൽ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ കോളേജിലുണ്ട്. വിവിധ സ്പെഷ്യലൈസേഷനുകളിൽ യുജി ഡിപ്ലോമ, പിജി ഡിപ്ലോമ, എംഫിൽ (മാസ്റ്റർ ഓഫ് ഫിലോസഫി) പ്രോഗ്രാമുകളുമുണ്ട്. ലൈബ്രറി, ലബോറട്ടറി, കാന്റീൻ, സ്പോർട്സ്, ജിം തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ് കോളേജ്. പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യവും കോളേജിൽ ഒരുക്കിയിട്ടുണ്ട്
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
റൂസയുടെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടും കോളേജിന്റെ മാസ്റ്റർ പ്ലാനും കോളേജിന്റെ IQAC തയ്യാറാക്കിയ കർമ്മപദ്ധതിയും ഉൾപ്പെടെ നിരവധി വശങ്ങൾ പരിഗണിച്ചാണ് ഇപ്പോഴത്തെ പ്രപ്പോസൽ രൂപപ്പെടുത്തിയിരിക്കുന്നത്. അതിനുപുറമെ, NAAC പിയർ ടീം നൽകുന്ന ശുപാർശകൾക്കും നിർദ്ദേശങ്ങൾക്കും ഊന്നൽ നൽകിയിട്ടുണ്ട്. കോളേജിന്റെ അക്കാദമിക് പ്രകടനവും ഗവേഷണ ഫലവും മൊത്തത്തിലുള്ള ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. പ്രൊപ്പോസൽ 1, കോളേജിന്റെ ഇൻകുബേഷൻ സെന്ററിനായി ലബോറട്ടറികളുടെ നിർമ്മാണമാണ്. ഇത് ഇൻകുബേറ്റഡ് ആശയങ്ങളുടെ മതിയായ പ്രവർത്തന ഇടം നൽകുന്നതിന് അത്യാവശ്യമാണ്. കോളേജിന്റെ നിലവിലുള്ള സൗകര്യങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട വിവിധ ഇനങ്ങളെ ഉൾപ്പെടുന്നതാണ് പ്രൊപ്പോസൽ 2. ആയത് കോളേജിന്റെ ഗുണമേന്മ കൈവരിക്കുവാൻ സഹായിക്കും. ചുരുക്കത്തിൽ, നിലവിലെ പ്രോജക്ടിന്റെ യാഥാർത്ഥ്യമാക്കൽ കോളേജിന്റെ നിർണായകമായ അടിസ്ഥാന സൗകര്യ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, സ്ഥാപനത്തിന്റെ മികച്ച അക്കാദമിക് അന്തരീക്ഷം പ്രദാനം ചെയ്യുന്നു.
പ്രൊപ്പോസൽ | ഇനം | എസ്റ്റിമേറ്റഡ് കോസ്റ്റ് (ലക്ഷത്തിൽ) | |
---|---|---|---|
പ്രൊപ്പോസൽ I | നിർമ്മാണം (330.60m2) കമ്പ്യൂട്ടർ ലാബ് | 85.00000 | |
പ്രൊപ്പോസൽ- II | നവീകരണം (397.305m2 ) കോളേജ് ഓഡിറ്റോറിയം | 87.00000 | |
പ്രൊപ്പോസൽ- III | പർച്ചേസ് | 28.00000 | |
ആകെ | 200 (ഇരുന്നൂറ് ലക്ഷം) |
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം: എറണാകുളം
നിയമസഭ മണ്ഡലം : എറണാകുളം
ലൊക്കേഷൻ വിവരങ്ങൾ :സെന്റ് തെരേസാസ് കോളേജ്, പാർക്ക് അവന്യൂ ലെയിൻ എറണാകുളം കേരളം 682011 (ഈ കോളേജ് എറണാകുളത്ത് പാർക്ക് അവന്യൂ റോഡിൽ സ്ഥിതി ചെയ്യുന്നു)
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ
കണയന്നൂർ താലൂക്ക് കണയന്നൂർ വില്ലേജ്
വിശദവിവരങ്ങൾക്ക്
പ്രിൻസിപ്പൽ: ഡോ അൽഫോൻസ വിജയ ജോസഫ്
ഇമെയിൽ : Principal@teresas.ac.in
ഫോൺ: 9947075011, 0460 2230293
റൂസ കോർഡിനേറ്റർ: ഡോ തുഷാര ജോർജ്
ഇമെയിൽ: thusharageorgea@rediffmail.com
ഫോൺ: 9746512798