RUSA

സെന്റ് പോൾസ് കോളേജ്, കളമശ്ശേരി

1965-ൽ സ്ഥാപിതമായ സെന്റ് പോൾസ് കോളേജ്, കളമശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്. കേരളത്തിലെ വ്യാവസായിക മേഖലയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്നതും കൊച്ചി നഗരത്തിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമാണ്. കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന കോളേജ്, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ (യു.ജി.സി) സെക്ഷൻ 2(എഫ്), 12 ബി എന്നിവ പ്രകാരം ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ, കോളേജിൽ വിവിധ വിഷയങ്ങളിൽ 13 ബിരുദ, 6 ബിരുദാനന്തര ബിരുദം, 2 ഗവേഷണ പ്രോഗ്രാമുകളുമുണ്ട്. കൂടാതെ, കോളേജ് ആഡ്-ഓൺ ആന്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ നടത്തുന്നു. കോളേജിലെ ഭൂരിഭാഗം വിദ്യാർത്ഥികളും ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന സമുദായങ്ങളെ പ്രതിനിധീകരിക്കുന്നവരുമാണ്. നിലവിൽ 85 ശതമാനം വിദ്യാർത്ഥികളും വിവിധ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരാണ്.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
  • നിർമ്മാണം :

    പുതിയ കെട്ടിടം 3 നിലകളും ഒരു സെലർ നിലയുമുള്ള കെട്ടിടമാണ് (G+2+Cellar floor) നിർമ്മിക്കുന്നത്. നിലവറയ്ക്കും താഴത്തെ നിലയ്ക്കും മാത്രമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. ആർ.സി.സി. ഫ്രെയിം സ്രക്ച്ചർ ബ്ലോക്കിൽ കൊത്തുപണി ഭിത്തികളാണ്. ഗ്രൌഡ് ഫ്ലോറിന്റെ പ്ലിന്ത് ഏരിയ 257.18 ച.മീ ആണ്, സെലാർ ഫ്ലോർ 257.18 ച.മീ ആണ്. എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 1:4:8 അനുപാതത്തിൽ കോളം ബേസ്, R.C.C 1:1.5:3 കോളം ഫൂട്ടിംഗ്, കോളം പ്ലിന്ത് ബീം, റൂഫ് ബീം, റൂഫ് സ്ലാബ് മുതലായവയാണ്. നിലവറ തറയിൽ R.C.C സംരക്ഷണ ഭിത്തിയിൽ തേക്ക് തടികൊണ്ടുള്ള വാതിലുകളും ജനാലകളും, സംരക്ഷണഭിത്തിക്ക് പുറത്ത് വാട്ടർപ്രൂഫിംഗ് നൽകുന്നു, നിലവറ തറയുടെ വൈദ്യുതീകരണവും ഇതിൽ ഉൾപ്പെടുന്നു. കൺസൾട്ടൻസിയും G.S.T യും ഉൾപ്പെടെയുള്ള നിർമ്മാണത്തിന് 95,00,000/- രൂപ വരും.

  • നവീകരണം :

    ഓഡിറ്റോറിയത്തിന്റെ നവീകരണം, കെമിസ്ട്രി ലാബ്, കോളേജ് ഇടനാഴിയുടെ താഴത്തെ നിലയിൽ ഗ്രാനൈറ്റ് സ്ലാബ് സ്ഥാപിക്കൽ എന്നിവ നവീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റോറിയത്തിന്റെ താഴത്തെ നിലയിൽ വെട്രിഫൈഡ് ടൈലുകൾ ഇടുക, ചുവരുകൾ പെയിന്റ് ചെയ്യുക, കെമിസ്ട്രി ലാബിന്റെ തറയിൽ വെട്രിഫൈഡ് ടൈലുകൾ ഇടുക, 4.9*1.20 വലുപ്പമുള്ള ഒരു വർക്കിംഗ് ടേബിൾ, മീഡിയ റൂം നവീകരിക്കുക എന്നിവയാണ് ഈ പ്രപ്പോസലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൺസൾട്ടൻസി ചാർജും G.S.T ഉം ഉൾപ്പെടെ ഈ പ്രപ്പോസലിന്റെ എസ്റ്റിമേറ്റ് തുക 55,00,000/- രൂപയാണ്.

  • പർച്ചേസ് :
  • സിരിയൽ നം. ഇനം കോസ്റ്റ് ആകെ
    1 കേന്ദ്രീകൃത കമ്പ്യൂട്ടർ ലാബിനുള്ള കമ്പ്യൂട്ടറുകൾ 22,55,000 22,55,000
    2 സ്മാർട്ട് ക്ലാസ് മുറികൾ - 50 എണ്ണം. 20,45,000 20,45,000
    3 വാട്ടർ പ്യൂരിഫയറുകൾ 2,00,000 2,00,000
    4 ഓഡിയോ-വീഡിയോ റെക്കോർഡിംഗ് സൗകര്യം 5,00,000 5,00,000
    ആകെ 50,00,000
    (അൻപത് ലക്ഷം രൂപ)
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം : കളമശ്ശേരി

നിയമസഭ മണ്ഡലം : എറണാകുളം

ലൊക്കേഷൻ വിവരങ്ങൾ :സെന്റ് പോൾസ് കോളേജ്, കളമശ്ശേരി, എച്ച്.എം.ടി കോളനി, എറണാകുളം, പിൻ : 683501

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

മുനിസിപ്പാൽ വാർഡ് : 23

മുനിസിപ്പാലിറ്റി : കളമശ്ശേരി

കോർപ്പറേഷൻ : കൊച്ചി

വിശദവിവരങ്ങൾക്ക്

ഇമെയിൽ : principal@stpauls.ac.in

ഫോൺ :04842555572, 0484259722