RUSA

സുല്ലമുസ്സലാം സയൻസ് കോളേജ് അരീക്കോട്, മലപ്പുറം

സുല്ലമുസ്സലാം സയൻസ് കോളേജ് കാലിക്കറ്റ് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു ഫസ്റ്റ്-ഗ്രേഡ് എയ്ഡഡ് കോളേജാണ്. ഇത് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അംഗീകരിക്കുകയും 2019 ലെ മൂന്നാം സൈക്കിളിൽ 'A' ഗ്രേഡോടെ NAAC അംഗീകാരം നേടുകയും ചെയ്തു. മലപ്പുറം ജില്ലയിൽ ചാലിയാറിന്റെ തീരത്ത് അരീക്കോട് എന്ന സ്ഥലത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്. 1994-ൽ സ്ഥാപിതമായ ഒരു വിദ്യാഭ്യാസ ഏജൻസിയായ മുസ്ലിം എജ്യുക്കേഷണൽ അസോസിയേഷനാണ് = കോളേജ് നടത്തുന്നത്. മലബാറിലെ ഗ്രാമപ്രദേശങ്ങളിലെ പിന്നോക്ക സമുദായങ്ങൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാനാണ് കോളേജ് സ്ഥാപിച്ചത്. നിലവിൽ 1080 വിദ്യാർത്ഥികൾ 7 UG, 7 PG, ഒരു ഗവേഷണ പ്രോഗ്രാമുകളിലായി പഠനം തുടരുന്നു.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

റൂസ 2.0 പ്രോജക്ടിന്റെ ഗുണഭോക്താക്കളിൽ ഒന്നാണ് കോളേജ്. റൂസ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറേറ്റിൽ നിന്നും നിർമാണം, അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, പർച്ചേസ് എന്നിവയ്ക്കായി 2 കോടി രൂപ അനുവദിച്ചു. റൂസ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറേറ്റ് ഇതുവരെ 1.50 കോടി രൂപ ലഭിച്ചു. നിർമാണത്തിന് 1 കോടി, നവീകരണത്തിന് 45 ലക്ഷം, പർച്ചേസ് 55 ലക്ഷം. നിർമ്മാണവും (ഓഡിറ്റോറിയം) നവീകരണവും (ക്ലാസ് റൂം ടൈലിംഗ്) 2021 മാർച്ചിൽ പൂർത്തിയായി.

റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം : വയനാട്

നിയമസഭ മണ്ഡലം : ഏറനാട്

മുനിസിപ്പാലിറ്റി-കോർപ്പറേഷൻ-പഞ്ചായത്ത് വിവരങ്ങൾ

പഞ്ചായത്ത് : അരീക്കോട്

ലൊക്കേഷൻ വിവരങ്ങൾ

അരീക്കോട് ടൗണിൽ നിന്ന് 1 കിലോമീറ്ററും മലപ്പുറത്ത് നിന്ന് 25 കിലോമീറ്ററും

വിശദവിവരങ്ങൾക്ക്

ഇമെയിൽ : mail@sscollege.ac.in

ഫോൺ :+91-9946228676 , +91-483-2850700