എസ്.വി.ആർ. എൻ.എസ്.എസ്. കോളേജ്, വാഴൂർ
ശ്രീ വിദ്യാധിരാജ എൻ.എസ്.എസ്. കോളേജ്, നായർ സർവീസ് സൊസൈറ്റി നടത്തുന്ന ഗവൺമെന്റ് എയ്ഡഡ് റൂറൽ കോളേജാണ്. കേരളത്തിലെ കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന കോളേജ് അമ്പത് വർഷം പൂർത്തിയാക്കി. 1965-ൽ പ്രീ-ഡിഗ്രി കോഴ്‌സിന്റെ നാല് ബാച്ചുകളുള്ള ഒരു ജൂനിയർ കോളേജായാണ് ആരംഭിച്ചത്. 1977-ൽ കോളേജ് യുജി പ്രോഗ്രാമുകളുള്ള ഒരു സീനിയർ കോളേജിന്റെ പദവി നേടി. 1981-ൽ കോളേജ് പി.ജി കോഴ്‌സുകളുള്ള ഒരു ബിരുദാനന്തര ബിരുദ കോളേജായി മാറി. 1993-ൽ യു.ജി.സി. സെക്ഷൻ 2f പ്രകാരം കോളേജിന് അംഗീകാരം ലഭിച്ചു. ഒരു വിദൂര ഗ്രാമത്തിന്റെ ഹൃദയഭാഗത്ത്, മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ശ്രീ വിദ്യാധി രാജ എൻഎസ്എസ് കോളേജ്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമൂഹത്തിന്റെ ബൗദ്ധിക ആവശ്യങ്ങൾ നിറവേറ്റാൻ ഉദ്ദേശിച്ചുള്ള ഒരു ഗ്രാമീണ വിജ്ഞാന കേന്ദ്രമാണ്. ഒരു ആശ്രമത്തിന്റെ പരിസരത്ത് സ്ഥിതി ചെയ്യുന്ന ഈ കോളേജിന് ആത്മീയ മഹത്വം ഉണ്ട്, ആയത് വളരെ ഗുണപരമായ അക്കാദമിക് ആവശ്യങ്ങൾക്ക് അനുയോജ്യമാണ്. എഴുനൂറോളം വിദ്യാർത്ഥികളും 53 അദ്ധ്യാപകരും 16 അനധ്യാപക ജീവനക്കാരും ഉൾക്കൊള്ളുന്ന ഏഴ് യുജി, അഞ്ച് പിജി, ഒരു പിഎച്ച്ഡി പ്രോഗ്രാമുകൾക്കൊപ്പം ഗ്രാമസമൂഹത്തെ വിദ്യാഭ്യാസപരമായും സാമൂഹികമായും ഉയർത്തുക എന്ന ലക്ഷ്യങ്ങളുടെയും സാക്ഷാത്കാരത്തിലേക്ക് കോളേജ് മുന്നേറുന്നു. വിദ്യാർത്ഥികൾക്ക് നൽകുന്ന വിദ്യാഭ്യാസം അവരുടെ ബുദ്ധിയേയും ആത്മാവിനെയും പരിപോഷിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. അസാധ്യമായത് പോലും നേടാൻ ജീവനക്കാരും വിദ്യാർത്ഥികളും കഠിനമായി പരിശ്രമിക്കുന്നു.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
റൂസയുടെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടും കോളേജിന്റെ മാസ്റ്റർ പ്ലാനും കോളേജിന്റെ IQAC തയ്യാറാക്കിയ കർമ്മ പദ്ധതിയും ഉൾപ്പെടെയുള്ളവ പരിഗണിച്ചാണ് ഇപ്പോഴത്തെ പ്രപ്പോസൽ രൂപപ്പെടുത്തിയിരിക്കുന്നത്. അതിനുപുറമെ, നാക് പിയർ ടീം നൽകുന്ന ശുപാർശകൾക്കും നിർദ്ദേശങ്ങൾക്കും ഊന്നൽ നൽകിയിട്ടുണ്ട്. കോളേജിന്റെ അക്കാദമിക് പ്രകടനവും മൊത്തത്തിലുള്ള ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. പ്രൊപ്പോസൽ-I കോളേജിന്റെ നിലവിലുള്ള കെട്ടിടത്തോട് അനുബന്ധിച്ച് ഒരു അനെക്സ് നിർമ്മിക്കുന്നതാണ്. ഇത് കോളേജിന്റെ സുഗമവും കാര്യക്ഷമവുമായ പ്രവർത്തനത്തിനും മതിയായ പ്രവർത്തന സ്ഥലം നൽകുന്നതിന് അത്യാവശ്യമാണ്. പ്രൊപ്പോസൽ-II കോളേജിന്റെ നിലവിലുള്ള സൗകര്യത്തിന്റെ നവീകരണവുമായിയാണ്, അത് തീർച്ചയായും കോളേജിന്റെ ഗുണനിലവാര നേട്ടത്തിലേക്ക് നയിക്കും. എല്ലാ ശാസ്ത്ര വകുപ്പുകളിലും ഗവേഷണ കേന്ദ്രീകൃത ലബോറട്ടറികൾ സ്ഥാപിക്കുന്നതിന് അത്യാധുനിക ഉപകരണങ്ങൾ വാങ്ങുക എന്നതാണ് പ്രൊപ്പോസൽ-III ന്റെ പ്രധാന ലക്ഷ്യം. ചുരുക്കത്തിൽ, നിലവിലെ പ്രോജക്ടിന്റെ യാഥാർത്ഥ്യമാക്കൽ കോളേജിന്റെ നിർണായകമായ അടിസ്ഥാന സൗകര്യ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, മുഴുവൻ സ്ഥാപനത്തിനും മികച്ച അക്കാദമിക് അന്തരീക്ഷം പ്രദാനം ചെയ്യുകയും ചെയ്തേക്കാം.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം – പത്തനംതിട്ട
നിയമസഭ മണ്ഡലം – കാഞ്ഞിരപ്പള്ളി
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
പഞ്ചായത്ത്: വാഴൂർ ഗ്രാമപഞ്ചായത്ത്
ലൊക്കേഷൻ വിവരങ്ങൾ: മണിമലയ്ക്ക് സമീപമാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. കൊടുങ്ങൂർ ജംഗ്ഷനിൽ നിന്ന് 3 കിലോമീറ്റർ കോട്ടയം-കുമളി റൂട്ടിൽ കോട്ടയത്തുനിന്ന് 25 കിലോമീറ്റർ കിഴക്ക്.
വിശദവിവരങ്ങൾക്ക്
ഇമെയിൽ : info@svrnsscollege.com
ഫോൺ :0481 2950252