RUSA

ടൈറ്റസ് സെക്കന്റ് ടീച്ചേഴ്സ് കോളേജ്

1957-ൽ ആരംഭിച്ച ടൈറ്റസ് II ടീച്ചേഴ്‌സ് കോളേജ്, തിരുവല്ല, നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷന്റെ (NCTE) അംഗീകൃത സർക്കാർ എയ്ഡഡ് ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്ഥാപനമാണ്, കൂടാതെ എയ്ഡഡ് സ്ട്രീമിന് കീഴിൽ, ഒരു യൂണിറ്റിൽ (50 വിദ്യാർത്ഥികൾ) അടങ്ങുന്ന ബി.എഡ് കോഴ്സ്, സെൽഫ് ഫിനാൻസിംഗ് മോഡിന്റെ കീഴിൽ ഒരു യൂണിറ്റിൽ (50 വിദ്യാർത്ഥികൾ) എം.എഡ് കോഴ്സ്സിന് പ്രവേശനം നൽകുന്നുണ്ട്. തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഉടമസ്ഥതയിലുള്ള കോളേജ്, കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ന്യൂനപക്ഷ പദവിയുള്ള കോളേജിന് അക്രഡിറ്റേഷന്റെ തുടർച്ചയായ രണ്ട് സ്പെല്ലുകളിൽ NAAC ൽ നിന്ന് 'A' ഗ്രേഡ് ലഭിച്ചു.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

അടിസ്ഥാന സൗകര്യ വികസനത്തിന് 2 കോടി രൂപ അനുവദിക്കണമെന്ന നിർദേശം, ക്ലാസ് റൂം ആവശ്യകതകളെ ഫലപ്രദമായി നേരിടാൻ ഭാവി അധ്യാപകരെ സജ്ജരാക്കുന്നതിൽ പ്രാഥമികമായി വിദ്യാഭ്യാസ സ്ഥാപനത്തിന് ശ്രദ്ധ നൽകിക്കൊണ്ടാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്. വിശദാംശങ്ങൾ ഇവയാണ്:

ഭരണാനുമതി
  • നംമ്പർ 149/2019/റൂസ-എസ് പി ഡി, തിരുവനന്തപുരം, തീയതി 01/10/2019
സാങ്കേതിക അനുമതി:
  • ടി എസ് നംമ്പർ 13/2020-21/റൂസ-എസ് പി ഡി, തിരുവനന്തപുരം, തീയതി 26.02.2020 & 27/02/2020
ആകെ അംഗീകരിച്ച തുക
  • പുതിയ നിർമ്മാണം: Rs.1, 00, 00,000
  • നവീകരണം: Rs.61, 00,000
  • പർച്ചേസ്: Rs.39, 00,000
പുതിയ നിർമ്മാണത്തിന്റെയും നവീകരണത്തിന്റെയും പ്രവർത്തനങ്ങൾ സർക്കാർ ഏജൻസി ഏറ്റെടുക്കുന്നു
  • ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്, പൂജപുര, തിരുവനന്തപുരം - 12
നിർവ്വഹണ രീതി
  • നോൺ-പിഎംസി മോഡ്
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: പത്തനംതിട്ട

നിയമസഭ മണ്ഡലം : തിരുവല്ല

ലൊക്കേഷൻ വിവരങ്ങൾ : എസ് സി എസ് ക്യാമ്പസ്, തിരുവല്ല - 6891014

മുനിസിപ്പലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

മുനിസിപ്പാലിറ്റി : തിരുവല്ല

വിശദവിവരങ്ങൾക്ക്

ഇമെയിൽ : tituscollege@gmail.com

ഫോൺ : 0469-26013836