ടി കെ എം കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ്, കൊല്ലം
പ്രമുഖ വ്യവസായിയും പത്രപ്രവർത്തകനും സാമുഹിക പരിഷ്കർത്താവുമായിരുന്ന ജനാബ് തങ്ങൾ കുഞ്ഞ് മുസ്ലിയാർ 1965 ൽ സ്ഥാപിച്ചതാണ് ടി കെ എം കോളേജ്. കൊല്ലം നഗരത്തിലെ പ്രശസ്തമായ ഒരു വിദ്യാഭ്യാസ കേന്ദ്രമാണിത്. കോളേജിന് 2022-ൽ NAAC A++ ഗ്രേഡ് ലഭിച്ചു. മികവിനുള്ള സാദ്ധ്യതകൾക്ക് സാക്ഷ്യം വഹിക്കുന്ന ഈ സ്ഥാപനം ഇന്ന് അക്കാദമിക് സമൂഹത്തിൽ സമാനതകളില്ലാത്ത പ്രശസ്തി നൽകുന്നു. ആർട്സ് ആൻഡ് സയൻസ് കോളേജ് അച്ചടക്കത്തിനും അക്കാദമിക് മികവിനും പേരുകേട്ടതും, ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിൽ അതീവ ശ്രദ്ധാലുവമാണ്. കൂടാതെ, വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണത്തിനും സമഗ്രമായ വികാസത്തിനും കോളേജ് പരമ പ്രാധാന്യം നൽകുന്നു.
ഈ സ്ഥാപനത്തിലുടെ കടന്നുപോകുന്ന അസംഖ്യം വിദ്യാർത്ഥികൾ ജീവിതത്തിൽ നിരവധി പ്രമുഖ സ്ഥാനങ്ങൾ അലങ്കരിക്കുന്നത് സ്ഥാപനം സ്വയം രൂപപ്പെടുത്തിയ സവിശേഷതകളായി സാക്ഷ്യപ്പെടുത്തുന്നു. ടി കെ എം കോളേജിലെ ജീവിതം വിദ്യാർത്ഥി സമൂഹത്തിന് ഫലദായകമായ അനുഭവമാണ്. വിദ്യാർത്ഥികളുടെ അക്കാദമികവും കലാപരവും സാംസ്കാരികവും സാഹിത്യപരവും സർഗ്ഗാത്മകവുമായ കഴിവുകൾ പുറത്തെടുക്കുന്നതിനുള്ള നിരവധി അവസരങ്ങൾ നൽകാൻ ഈ ക്യാമ്പസിന് കഴിഞ്ഞു. നിലവിൽ, റഗുലർ എയ്ഡഡ് സ്കീമിന് കീഴിൽ 10 യു.ജി പ്രോഗ്രാമുകളും 6 പിജി പ്രോഗ്രാമുകളുമുണ്ട്. സ്ഥാപനത്തിൽ മൂന്ന് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിവിധ ആഡ്-ഓൺ, തുടർവിദ്യാഭ്യാസ പരിപാടികൾ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് വ്യത്യസ്‌ത വിഷയങ്ങളുമായി മതിയായ എക്സ്പോഷർ നൽകുകയും തൊഴിലവസരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അവരെ സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരാക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിപുലമായ പ്രവർത്തനങ്ങൾ സാമൂഹ്യ സേവന/വിപുലീകരണ പ്രവർത്തന ക്ലബ്ബുകൾ എല്ലാ വർഷവും നടത്തുന്നു. ഈ സ്ഥാപനം സമത്വത്തിന്റെയും സമഗ്രതയുടെയും തത്വവും, പ്രത്യേകിച്ച് പെൺകുട്ടികളേയും സമൂഹത്തിലെ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളേയും കർശനമായി പാലിക്കുന്നുതിന് ശ്രദ്ധച്ചെലുത്തുന്നു.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
കൊല്ലം ടി.കെ.എം കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിന് നിർമാണം, നവീകരണം, പർച്ചേസ് എന്നിവയ്ക്കായി റൂസ 2.0 പദ്ധതി പ്രകാരം രണ്ട് കോടി രൂപ അനുവദിച്ചു.
റൂസ 2.0 പദ്ധതി പ്രകാരം ഗവേഷണത്തിനായി മൾട്ടി ഡിസിപ്ലിനറി റിസർച്ച് ബ്ലോക്ക് ( ആകെ ഏരിയ = 4812 sqft) നിർമ്മിക്കുകയം ആയത് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2020 ജൂൺ 2-ന് ആരംഭിച്ച് 2022 ജനുവരിയിൽ പൂർത്തിയായി. കൊല്ലം ജില്ലാ നിർമിതി കേന്ദ്രയാണ് നിർമ്മാണ ഏജൻസി. റിസർച്ച് ബ്ലോക്കിൽ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് ലാബ്, ഹൈ ടെമ്പറേച്ചർ ഇൻസ്ട്രുമെന്റ് ലാബ്, കമ്പ്യൂട്ടേഷണൽ റിസർച്ച് ലാബ്, സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ലാബ്, പ്രോസസ്സിംഗ് ആൻഡ് ഫാബ്രിക്കേഷൻ ലാബ്, റിസർച്ച് സ്കോളേഴ്സ് സ്റ്റഡി റൂം, പവർ ബാക്ക് അപ്പ് സ്റ്റേഷൻ (UPS) എന്നിവ ഉൾപ്പെടുന്നു. 2022 മാർച്ച് 9 ന് ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു റിസർച്ച് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ടി.കെ.എം കോളേജ് ട്രസ്റ്റ് പ്രസിഡന്റ് ഡോ.സഹൽ ഹസൻ മുസലിയാർ സ്വാഗതവും പ്രിൻസിപ്പൽ ഡോ.ചിത്രാ ഗോപിനാഥ് പദ്ധതിയുടെ സംക്ഷിപ്ത റിപ്പോർട്ടും അവതരിപ്പിച്ചു. ശ്രീ പി സി വിഷ്ണുനാഥ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ എൻ കെ പ്രേമചന്ദ്രൻ എം. പി മുഖ്യ പ്രഭാഷണം നടത്തി. എം.നൗഷാദ് എംഎൽഎ, എച്ച്.ഹുസൈൻ, ഷീജ സജീവ് എന്നിവർ ആശംസകൾ നേർന്നു. ജലാലുദ്ദീൻ മുസലിയാർ അതിഥികളെ ആദരിച്ചു. നിർമിതി പ്രോജക്ട് ഡയറക്ടർ ഗീത പിള്ള, നിർമിതി അസിസ്റ്റന്റ് എൻജിനീയർ ഇർ.രോഹിത് എന്നിവർ ആശംസകൾ അറിയിച്ചു. ഡോ.എ.എസ്. മുഹമ്മദ് മുസ്തഫ കെ, റുസ കോർഡിനേറ്റർ നന്ദി പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികൾ, ടികെഎം ട്രസ്റ്റ് അംഗങ്ങൾ, സഹോദയ സ്ഥാപന മേധാവികൾ, മുൻ അധ്യാപകർ, പൂർവ വിദ്യാർഥികൾ, വിദ്യാർഥികൾ, അധ്യാപക-അനധ്യാപക ജീവനക്കാർ തുടങ്ങി 700-ലധികം പേർ ചടങ്ങിൽ പങ്കെടുത്തു.---++
ആറ് ക്ലാസ് മുറികൾ, മൾട്ടിമീഡിയ കമ്പ്യൂട്ടർ ലാബ്, സെമിനാർ ഹാൾ എന്നിവ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ കെട്ടിടത്തിന്റെ നവീകരണത്തിന് 20 ലക്ഷം രൂപ അനുവദിച്ചു. റൂഫിലെ ആസ്ബറ്റോസ് ഷീറ്റ് മാറ്റി ജി.ഐ ഷീറ്റ് സ്ഥാപിക്കുന്നത്, റീവയറിംഗ്, പ്ലെയിൻ ആസ്ബറ്റോസ് ഫോൾസ് സീലിംഗ് മാറ്റി ജിപ്സം ബോർഡ്, റീ-പെയിന്റിംഗ് എന്നിവ ഉൾപ്പെട്ട നവീകരണ ഘടകത്തിന് റുസ അനുവദിച്ചത് 20 ലക്ഷം മാത്രമായതിനാൽ അധിക തുക മാനേജ്‌മെന്റ് വഹിക്കുന്നു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി 2022 മാർച്ച് 9-ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
കമ്പ്യൂട്ടറുകൾ, നെറ്റ്‌വർക്ക് ഉപകരണങ്ങൾ, ലാബ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, ലൈബ്രറി പുസ്തകങ്ങൾ എന്നിവ വാങ്ങുന്നതിന് 80 ലക്ഷം രൂപ അനുവദിച്ചു.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോക സഭാമണ്ഡലം : കൊല്ലം
നിയമസഭാ മണ്ഡലം: കുണ്ടറ
ലൊക്കേഷൻ വിവരങ്ങൾ : ടി കെ എം കോളേജ് പോസ്റ്റ്, കരിക്കോട്, കൊല്ലം
മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ
പഞ്ചായത്ത്:കൊറ്റംങ്കര
വിശദവിവരങ്ങൾക്ക്
ഇമെയിൽ : tkmarts@gmail.com
ഫോൺ : 9446641817