RUSA

ടി കെ എം എഞ്ചിനീറിംഗ് കോളേജ്, കൊല്ലം

കേരളത്തിലെ കശുവണ്ടി ഹബ്ബായ കൊല്ലം നഗരത്തിലാണ് ടി കെ എം എഞ്ചിനീറിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ സർക്കാർ എയ്ഡഡ് എഞ്ചിനീറിംഗ് കോളേജാണിത്. നഗരഹ്യദയത്തിൽ നിന്ന് ഏകദേശം 5 കിലോമിറ്റർ അകലെ കൊല്ലം- ചെങ്കോട്ട പാതയിൽ കരിക്കോട് എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മുഗൾ സ്വാധീനത്തിൽ സൌന്ദ്യാത്മകമായ ഇന്തോ- സാർസനിക് വാസ്തുവിദ്യാ ശൈലിയിലാണ് ക്യാമ്പസ് നിർമ്മിച്ചിരിക്കുന്നത്. ജനാബ് ഷഹാൻ ഹസ്സൻ മുസലിയാരുടെ നേത്യത്വത്തിലുള്ള ടി കെ എം ട്രസ്റ്റിന്റെ കീഴിലുള്ള ഈ കോളേജ് സാങ്കതിക വിദ്യാഭ്യാസത്തിനുള്ള പരമപ്രധാനമായ സ്ഥാപനമാണ്. കോളേജിന്റെ തൂടക്കത്തിൽ, എഞ്ചിനീയറിംഗിന്റെ മൂന്ന് അടിസ്ഥാന ശാഖകളായ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എന്നിവയുമായി കോളേജ് അതിന്റെ മുന്നേറ്റം ആരംഭിച്ചു. ഇന്ന് ഇന്ത്യയിലെ അറിപ്പെടുന്ന ഒരു സാങ്കേതിക സ്ഥാപനമാണ്. എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ എന്നിവയുടെ എട്ട് ശാഖകളിൽ ബിരുദ പ്രോഗ്രാമുകളും എഞ്ചിനീയറിംഗിലെ വ്യത്യസ്ത സ്പെഷ്യലൈസേഷനുകളുടെ പത്ത് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും ഒരു എം.സി.എ പ്രോഗ്രാമും നിലവിലുണ്ട്. 2015 വരെ കേരള സർവകാശാലയുമായി അഫിലിയേഷൻ ഉണ്ടായിരുന്നു. 2015മുതൽ കോളേജ് എ.പി.ജെ അബ്ദുൾ കലാം ടെക്നോളിജിക്കൽ യൂണിവേഴ്സിറ്റിയുമായി (APJAKTU) അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ കൌൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷന്റെ (AICTE) അംഗീകാരവും, 2022 മുതൽ സ്വയംഭരണ പദവിയും (യു.ജി.സി) ലഭിച്ചിട്ടുണ്ട്. ബി.ടെക് പ്രോഗ്രാമുകൾക്കും രണ്ട് എം. ടെക് പ്രോഗ്രാമുകൾക്കും കോളേജിൽ എൻ. ബി. എ അക്രഡിറ്റേഷൻ ലഭിച്ചിട്ടുണ്ട്. ആയതിൽ സിവിൽ, മെക്കാനിക്കൽ എഞ്ചിനീയറിംഗിലെ യു.ജി പ്രോഗ്രാമുകൾ ആറ് വർഷത്തെ അക്രഡിറ്റേഷൻ നേടി. NAAC എ ഗ്രേഡും NIRF-ൽ 2019-ലെ 201-250 ബാൻഡിലും കോളേജിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ലീഡ്സ്, കൂംകിൻ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ട്വെന്റെ, യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ പാർക്സൈഡ്, ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ് എന്നിവയുൾപ്പെടെ വ്യവസായ പ്രമുഖരുമായും പ്രമുഖ ദേശീയ- വിദേശ സ്ഥാപനങ്ങളുമായും സഹകരിച്ച് ആധുനിക സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതകൾക്ക് കോളേജ് അനുയോജ്യമാണ്.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

റൂസ 2 പദ്ധതി പ്രകാരം 2 കോടിയുടെ പ്രൊപോസലിന് കോളേജിന് അനുമതി ലഭിച്ചു. പ്രൊപോസൽ 3 ഘടകങ്ങളാണ് അടങ്ങിയിരിക്കുന്നത്.

  1. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം - 1 കോടി
  2. 5 ടെക്നോളജി ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണം

  3. നവീകരണം - 80 ലക്ഷം
  4. നവീകരണത്തിൻ കീഴിലുള്ള പ്രവർത്തനങ്ങൾ

    1. അഡ്മിനിസ്ട്രേറ്റീവ്, അക്കാദമിക് ബ്ലോക്കുകളുടെ റൂഫിംഗ്
    2. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഫ്ലോറിംഗ്
    3. നിലവിലുള്ള ടോയ്‌ലറ്റുകളുടെ നവീകരണം
    4. സയൻസ് ലബോറട്ടറികളുടെ നവീകരണം
    5. ക്ലാസ് മുറികൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുക
    6. സ്റ്റാഫ് റൂമുകളുടെ നവീകരണം
    7. കാന്റീന് നവീകരണം
    8. ഊർജ്ജ സ്രോതസ്സുകൾ നടപ്പിലാക്കൽ
  5. പർച്ചേസ് – 20 ലക്ഷം
  6. സ്‌പോർട്‌സ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, ഇൻസ്ട്രുമെന്റേഷൻ റൂമിനുള്ള ഉപകരണങ്ങൾ, ഐടി ഉപകരണങ്ങൾ, ഇ-ജേണലുകൾ എന്നിവ വാങ്ങുന്നത് ഇതിൽ ഉൾപ്പെടുന്നു.

ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോക സഭാമണ്ഡലം : കൊല്ലം

നിയമസഭാ മണ്ഡലം: കൊല്ലം

ലൊക്കേഷൻ വിവരങ്ങൾ : ടി. കെ. എം എഞ്ചിനീറിംഗ് കോളേജ്, കൊല്ലം, കേരളം, 691005

മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ

മുനിസിപ്പാലിറ്റി: കൊല്ലം

വിശദവിവരങ്ങൾക്ക്

ഇമെയിൽ : principal@tkmce.ac.in

പ്രിൻസിപ്പൾ ഫോൺ നമ്പർ : 9847072024

റൂസ കോർഡിനേറ്റർ : 9847354107