യു.ജി.സി – എച്ച്.ആർ.ഡി.സി ,കേരള സർവ്വകലാശാല
ബ്ലെൻഡഡ് ആന്റ് ഇൻറ്റെൻസിഫൈഡ് മിഷൻ മോഡിന് കീഴിൽ, സംസ്ഥാന/അയൽ സംസ്ഥാനങ്ങളിലെ കോളേജുകളും സർവ്വകലാശാലകളും വിദ്യാഭ്യാസ ആവശ്യകതകൾ നിറവേറ്റുന്ന ഒരു ഇന്റർ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമാനമായ രീതിയിൽ യു.ജി.സി. സ്പോൺസർ ചെയ്യുന്ന ഒരു പ്രത്യേക സ്ഥാപനമാണ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ (HRDC). യു.ജി.സി-എച്ച്.ആർ.ഡി.സി 1987-ലാണ് സ്ഥാപിതമായത്. ഓറിയന്റേഷൻ/ഇൻഡക്ഷൻ പ്രോഗ്രാം, റിഫ്രഷർ കോഴ്‌സുകൾ (സബ്ജക്ട് വൈസ്/ഇന്റർഡിസിപ്ലിനറി/മൾട്ടി ഡിസിപ്ലിനറി), ഹ്രസ്വകാല കോഴ്സുകൾ, യൂണിവേഴ്‌സിറ്റി വർക്ക്‌ഷോപ്പ് എന്നി കോഴ്‌സുകൾ ഉൾപ്പടെ ആകെ 864 കോഴ്‌സുകളിൽ 2023 മാർച്ച് 31 വരെ കോളേജിൽ 35,364 പേർ പങ്കെടുത്തു. എച്ച്.ആർ.ഡി.സിക്ക് യു.ജി.സി 100 ശതമാനം സഹായം നൽകും. എച്ച്.ആർ.ഡി.സി. തടസ്സമില്ലാതെ പ്രവർത്തിക്കുന്നതിന് യുജിസിയിൽ നിന്ന് ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസമുണ്ടായാൽ സർവകലാശാല പിന്തുണയ്ക്കും. കൂടാതെ, യു.ജി.സി സ്പോൺസർ ചെയ്യാത്ത കോഴ്സുകളും കോളേജിൽ നടത്തുന്നുണ്ട്. അധ്യാപകർക്ക് വേണ്ടി ഗവൺമെന്റ് സ്പോൺസർ ചെയ്യുന്ന അഡ്വാൻസ്ഡ് ട്രെയിനിംഗ് പ്രോഗ്രാമുകൾ (STAT) നടത്തുന്നു.
കേരളത്തിലെ, റൂസ സ്പോൺസർ ചെയ്യുന്ന ഓറിയന്റേഷൻ/റിഫ്രഷർ/ഹ്രസ്വകാല കോഴ്‌സുകളും യൂണിവേഴ്സിറ്റി HoD, യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റർമാർക്കും ഹ്രസ്വകാല കോഴ്സുകളും, DOMTEC-ന് കീഴിലുള്ള ഫാക്കൽറ്റി അംഗങ്ങൾക്ക് ഇൻഡക്ഷൻ പ്രോഗ്രാമുകളും എച്ച്.ആർ.ഡി.സി നടത്തുന്നു. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ സ്റ്റാറ്റസ് റിപ്പോർട്ട് അനുസരിച്ച്, എച്ച്ആർഡിസികളുടെ വാർഷിക പ്രകടനങ്ങൾ വിലയിരുത്തുന്നു. ഇന്ത്യയിലൊട്ടാകെ വ്യാപിച്ചുകിടക്കുന്ന 66 ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്ററുകളിൽ ഒന്നാം സ്ഥാനം കേരള സർവകലാശാലയിലെ യുജിസി-ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ നിലനിർത്തുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിൽ നടത്തിയ പ്രോഗ്രാമുകളിലും പരിശീലനത്തിലും പരമാവധി പങ്കാളിത്തമുണ്ടായിരുന്നു. കോളേജിലെ റിസോഴ്സ് പേഴ്സണുകളുടെ പാനലിൽ കേരളത്തിനകത്തും പുറത്തുമുള്ള മുതിർന്ന പ്രൊഫസർമാർ, ISRO, NIIST, TBGRI, VSSC, IIT, IIST എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ശാസ്ത്രജ്ഞർ, സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും മുൻ ജഡ്ജിമാർ, ഗവണമെന്റ് ഹോസ്പിറ്റലിലെ മുതിർന്ന ഡോക്ടർമാർ, IAS, IPS, IFS ഉദ്യോഗസ്ഥർ, എഴുത്തുകാർ, ആക്റ്റിവിസ്റ്റുകൾ, കലാകാരന്മാർ എന്നിവരും ഉൾപ്പെടുന്നു. എച്ച്.ആർ.ഡി.സികൾക്കായുള്ള യു.ജി.സി. മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള യു.ജി.സി. നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിച്ചാണ് എല്ലാ കോഴ്സുകളും നടത്തുന്നത്.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു നടപടിയെന്ന നിലയിൽ, സർക്കാരിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് മന്ത്രാലയം തീരുമാനിച്ചു. രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (RUSA) വഴി കോളേജുകൾ, ഫാക്കൽറ്റി മെച്ചപ്പെടുത്തൽ, ഇക്വിറ്റി സംരംഭങ്ങൾ എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യ ഗ്രാന്റ് തുടങ്ങിയ ഘടകങ്ങൾക്കായാണ് ഫണ്ട് നൽകുന്നത്. വികസന പ്രവർത്തനങ്ങൾ നടത്താൻ യുജിസി-എച്ച്ആർഡിസി റൂസയിൽ നിന്നുള്ള സാമ്പത്തിക സഹായത്തിനുള്ള പ്രപ്പോസൽ സമർപ്പിച്ചു. വിവിധ ഘടകങ്ങൾക്കായി അനുവദിച്ച തുകയുടെ ആകെ വിഹിതത്തിൽ ഒരു ഘടകമായ ഫാക്കൽറ്റി ഇംപ്രൂവ്‌മെന്റിന് ഒരു കോടി രൂപ യുജിസി-എച്ച്ആർഡിസിക്ക് പ്രത്യേകം അനുവദിക്കുകയും ചെയ്തു. വർഷങ്ങളായി യുജിസി-എച്ച്ആർഡിസി നടത്തിയ ശ്രദ്ധേയമായ പ്രകടനത്തിന്റെയും പ്രത്യേകിച്ച് ഇന്ത്യയിലെ 66 എച്ച്ആർഡിസികളിൽ ഈ സ്ഥാപനം വഹിച്ച ഉന്നത സ്ഥാനത്തിന്റെയും പ്രതിഫലനമായിരുന്നു ഈ അലോട്ട്മെന്റ്. യുജിസി-എച്ച്.ആർ.ഡി.സിയെയാണ് റൂസ അതിന്റെ പ്രകടനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളമുള്ള 66 HRDC-കളിൽ നിന്ന് ആദ്യം തിരഞ്ഞെടുത്തത്. 'ഫാക്കൽറ്റി ഇംപ്രൂവ്‌മെന്റ്' എന്ന ഹെഡിന് കീഴിൽ അനുവദിച്ച 1 കോടി രൂപ മൂന്ന് തലങ്ങളായി തിരിച്ചിരിക്കുന്നു: നിർമ്മാണം, നവീകരണം & കോഴ്‌സുകളുടെ നടത്തിപ്പ് ആന്റ് പർച്ചേസ്.
റൂസയിൽ നിന്ന് അനുവദിച്ച ഫണ്ട്- Rs.1,00,00,000/-
റൂസയിൽ നിന്ന് ലഭിച്ച ഫണ്ട് - Rs.1,00,00,000/-
Rs.50,00,000/- (dt.01.02.2017)
-Rs.10,00,000/- (dt.20.02.2019)
-Rs.15,00,000/- (dt.23.05.2019)
-Rs.25,00,000/- (dt.24.06.2022)
ആകെ - 1,00,00,000/- (ഒരു കോടി രൂപ)
നം | ഇനം | അനുവദിച്ചിട്ടുള്ള തുക | വിനിയോഗിച്ച തുക |
---|---|---|---|
1. | നിർമ്മാണം | 35 lakhs | 30,00,000/- |
2. | ഉപകരണങ്ങളുടെ പർച്ചേസ് | 35 lakhs | 25,79,270/- |
3. | ഹ്രസ്വകാല കോഴ്സുകൾ, ഓറിയന്റേഷൻ പ്രോഗ്രാമുകൾ റിഫ്രഷർ കോഴ്സുകൾ എന്നിവയുടെ നവീകരണവും നടത്തിപ്പും എ. നവീകരണം ബി. കോഴ്സുകളുടെ നടത്തിപ്പ് | 30 lakhs | 12,47,388/- 32,51,043/ |
ആകെ | 100 lakhs | 1,00,77,701 |
ഫിസിക്കൽ പ്രോഗ്രസ്സ്
ഘടകം | ഇനം | നിലവിലെ സ്ഥിതി |
---|---|---|
നിലവിലെ സ്ഥിതി | തിരുവനന്തപുരത്തെ കാര്യവട്ടം ക്യാമ്പസിലെ യുജിസി-എച്ച്ആർഡിസി ഗസ്റ്റ് ഹൗസിന്റെ ഒന്നാം നിലയുടെ ഭാഗികമായ വിപുലീകരണം (ഒന്നാം നിലയിലെ 3 മുറികളും പടികളും) | പൂർത്തീകരിച്ചു |
നവീകരണം | ക്ലാസ്റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയിൽ ഫ്ലോറിൽ ടൈലിംഗ്,
പെയിന്റിംഗ്, റൂഫിംഗ്, മറ്റ് അറ്റകുറ്റപ്പണികൾ എന്നിവയോടെയുള്ള നവീകരണ
പ്രവർത്തനങ്ങൾ.
നടത്തിയ കോഴ്സുകൾ:-
ആകെ 15 കോഴ്സുകൾ നടത്തി |
പൂർത്തീകരിച്ചു |
ഉപകരണങ്ങളുടെ പർച്ചേസ് | വാട്ടർ പ്യൂരിഫയർ - 1
യുപിഎസ് ബാറ്ററി – 1 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ – 34 ലാപ്ടോപ്പ് - 1 |
പർച്ചേസ് നടത്തി |
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോക സഭാ മണ്ഡലം : തിരുവനന്തപുരം
നിയമസഭാ മണ്ഡലം : കഴക്കൂട്ടം
ലൊക്കേഷൻ വിവരങ്ങൾ : കാര്യവട്ടം
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
കോർപ്പറേഷൻ : തിരുവനന്തപുരം
വിശദവിവരങ്ങൾക്ക്
ഇ മെയിൽ :hrdcunike@yahoo.com
ഫോൺ : 0471 2308989, 04712412267
മൊബൈൽ : 9495074431