RUSA

യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം

1866-ൽ സ്ഥാപിതമായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കേരളത്തിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. കോളേജിൽ 18 യു.ജി, 21 പി.ജി, 18 പി.എച്ച്.ഡി എന്നി കോഴ്സുകളുണ്ട്. സമൂഹത്തിന്റെ അക്കാദമിക് സമ്പന്നതയ്ക്ക് വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. എല്ലാ സാമൂഹിക വിഭാഗങ്ങളിൽ നിന്നുമായി 3000-ത്തിലധികം വിദ്യാർത്ഥികൾ കോളേജിലുണ്ട്. അന്താരാഷ്ട്ര ജേർണലുകളിൽ നിരവധി പ്രസിദ്ധീകരണങ്ങൾ എല്ലാ വർഷവും കോളേജിൽ നിന്ന് പുറത്തുവരുന്നു. NIRF ഇന്ത്യൻ റാങ്കിംഗിൽ, തുടർച്ചയായ അഞ്ചാം വർഷവും (2022) കേരളത്തിലെ കോളേജുകളിൽ ഒന്നാം റാങ്ക് ഈ കോളേജ് നിലനിർത്തുന്നു. കോളേജ് റീഅക്രഡിറ്റേഷനിലുടെ NAAC (2018) 'എ' ഗ്രേഡ് നേടി.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

1,98,95,000/- രൂപ (ഒരു കോടി തൊണ്ണൂറ്റി എട്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപ) ഗ്രാന്റായി അനുവദിച്ചു. അതിൽ 1,98,95,000/- രൂപ (ഒരു കോടി തൊണ്ണൂറ്റി എട്ട് ലക്ഷം തൊണ്ണൂറ്റി അയ്യായിരം രൂപ) രാഷ്ട്രീയ ഉച്ചാതർ ശിക്ഷാ അഭിയാൻ (റൂസ) യുടെ 06.11.2015 മുതൽ 24.01.2019 വരെയുള്ള കാലയളവിലെ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ഗ്രാന്റയായി, 22.10.2014 ലെ റൂസ കത്ത് നമ്പർ A8/811/RUSA/2015/UC പ്രകാരം 16.10.2015, 25.10.2016, 14.05.2018 തീയതികളിൽ 3 ഗഡുക്കളായി കാനറ ബാങ്ക് അക്കൗണ്ട് നമ്പർ 0819101100311-ലേക്ക് ലഭിച്ചിട്ടുണ്ട്. അനുവദിച്ച തുക രാഷ്ട്രീയ ഉച്ചത്താർ ശിക്ഷാ അഭിയാൻ (റൂസ) നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി പൂർണ്ണമായും വിനിയോഗിക്കുകയും അധിക തുക റൂസയിലേയ്ക്ക് റീഫണ്ട് ചെയ്യുകയും ചെയ്തു.

ഗ്രാന്റിന്റെ ഉപയോഗം
ആകെ ലഭിച്ച ഗ്രാന്റ് (A) പലിശ തുക (B) ഗ്രാന്റിന്റെ ഉപയോഗം (C) റൂസയിലേയ്ക്ക് തിരിച്ച് അടച്ച തുക (A+B-C)
1,98,95,000 8,15,903 2,03,87,073 323830
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: തിരുവനന്തപുരം

നിയമസഭ മണ്ഡലം : തിരുവനന്തപുരം

ലൊക്കേഷൻ വിവരങ്ങൾ : മഹാത്മാഗാന്ധി റോഡ്, കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹൗസ് ക്യാമ്പസ്, പാളയം, തിരുവനന്തപുരം, കേരളം 695034

മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ

കോർപ്പറേഷൻ: തിരുവനന്തപുരം

വിശദവിവരങ്ങൾക്ക്

ഫോൺ : 0471-2475830

ഇമെയിൽ : principal.uc@gmail.com