RUSA

ശ്രീനാരായണ കോളേജ്, വർക്കല

മഹാനായ സന്യാസിയും സാമൂഹ്യ പരിഷ്കർത്താവുമായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാണ് വർക്കലയിലെ ശ്രീനാരായണ കോളേജ്. 1964-ൽ ശ്രീ. ആർ.ശങ്കറാണ് കോളേജ് സ്ഥാപിച്ചത്. “വിദ്യാഭ്യാസത്തിലൂടെയുള്ള വിമോചനം” എന്നതാണ് കോളേജിന്റെ കാഴ്ചപ്പാട്. പരമ്പരാഗതവും നൂതനവുമായ രീതികൾ സമന്വയിപ്പിച്ച് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് കോളേജിന്റെ ദൗത്യം. 30 ഏക്കർ സ്ഥലത്താണ് കോളേജ് ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ കോളേജ് ശ്രീനാരായണ ട്രസ്റ്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ കോളേജിൽ ഒരു പി.എച്ച്.ഡി പ്രോഗ്രാമും 5 പി.ജി. പ്രോഗ്രാമുകളും 11 യു.ജി. പ്രോഗ്രാമുകളുമുണ്ട് കോളേജിന് NAAC B++ ഗ്രേഡും DBT 'സ്റ്റാർ കോളേജ്' പദവിയും ലഭിച്ചു. കോളേജിന് റൂസ ധനസഹായവും ലഭിച്ചിട്ടുണ്ട്.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

വർക്കല ശിവഗിരിയിലെ ശ്രീനാരായണ കോളേജിന്റെ ഡി.പി.ആർ 2019 ജൂൺ 8ന് റുസയുടെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറേറ്റിൽ സമർപ്പിച്ചു. നിർമ്മാണം, നവീകരണം, പർച്ചേസ് എന്നിവയ്ക്കുള്ള പ്രപ്പോസൽ ഡി.പി.ആറിൽ ഉൾപ്പെടുന്നു. പ്രപ്പോസൽ 1-ൽ ഒരൊറ്റ നിലയുള്ള ലൈബ്രറി ബ്ലോക്കിന്റെ നിർമ്മാണത്തെക്കുറിച്ചാണ് പറയുന്നത്, എന്നാൽ ഇതുവരെ നിർമ്മാണം ആരംഭിച്ചിട്ടില്ല. ടോയ്‌ലറ്റുകളുടെ നവീകരണം, ടൈൽ വർക്ക്, റൂഫ് വർക്ക്, ക്ലാസ് മുറികളുടെ ഡിജിറ്റലൈസേഷൻ, ഇലക്ട്രിക്കൽ മെയിന്റനൻസ് തുടങ്ങിയ നിലവിലുള്ള സൗകര്യങ്ങളുടെ നവീകരണം പ്രപ്പോസൽ 2-ൽ ഉൾപ്പെടുന്നു. നവീകരണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായി. വിവിധ വകുപ്പുകളുടെയും മൊത്തത്തിലുള്ള സ്ഥാപനങ്ങളുടെയും നവീകരണത്തിനായി ഉപകരണങ്ങൾ വാങ്ങുക എന്നതാണ് പ്രൊപ്പോസൽ 3 യുടെ പ്രധാന ലക്ഷ്യം. നവീകരണത്തിന്റെ പ്രവർത്തങ്ങൾ കോളേജിന്റെ അക്കാദമികമായും ഭരണപരമായും ഗുണം ചെയ്തു.

ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോകസഭാ മണ്ഡലം: ആറ്റിങ്ങൽ

നിയമസഭ മണ്ഡലം : വർക്കല

ലൊക്കേഷൻ വിവരങ്ങൾ : വർക്കല

മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ

മുനിസിപ്പാലിറ്റി: വർക്കല (വാർഡ് നമ്പർ 15, ബിൽഡിംഗ് നമ്പർ 335) കുന്നുക്കുഴി വാർഡ്

വിശദവിവരങ്ങൾക്ക്

ഫോൺ : 04702602362

ഇമെയിൽ : sncvpr@gmail.com