RUSA

വിമല കോളേജ് (ഓട്ടോണമസ്), തൃശൂർ

വിമല കോളേജ് (ഓട്ടോണമസ്), തൃശൂർ, കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌ത് 1967-ൽ CMC മാനേജ്‌മെന്റിന്റെ കീഴിൽ സ്ഥാപിതമായി. NAAC ൽ അക്രഡിറ്റേഷൻ (നാലാം ഘട്ടം) ചെയ്ത് A+ ഗ്രേഡ് നേടിയിട്ടുണ്ട്. കോളേജിന് 2015-ൽ സ്വയംഭരണ പദവിയും, 2016-ൽ മികവിന് സാധ്യതയുള്ള കോളേജ് എന്ന പദവിയും, 2019-ൽ പരമാർഷ് സ്കീമിന് കീഴിലുള്ള മെന്റർ കോളേജ് പദവിയും നേടി. DST-FIST, DBT സ്റ്റാർ കോളേജ് സ്കീം, RUSA, DST-CURIE എന്നിവയ്ക്ക് കീഴിലുള്ള ഗ്രാന്റുകളുടെ പിന്തുണയും ലഭിക്കുന്നുണ്ട്. ഉന്നത്ത് ഭാരത് അഭിയാൻ (യു.‌ബി.‌എ), ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ (ഐ‌.ഐ‌.സി), ഏക് ഭാരത് ശ്രേഷ്ഠ ഭാരത് (ഇ‌.ബി.‌എസ്‌.ബി) തുടങ്ങിയ പ്രോഗ്രാമുകളിൽ കോളേജ് MoE (MHRD)യുമായി സഹകരിക്കുന്നു. കോളേജിൽ 16 ബിരുദം, 16 ബിരുദാനന്തര, 6 ഡോക്ടറൽ പ്രോഗ്രാമുകൾ, 2 BVoc, 2 PG ഡിപ്ലോമ പ്രോഗ്രാമുകളുമാണ് ഉള്ളത്. സ്ഥാപനത്തിന്റെ അന്തരീക്ഷം മാനവികതയുടെ ഉദാത്തമായ ആശയങ്ങളും ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന മതനിരപേക്ഷത, നീതി, അവസര സമത്വം എന്നിവയുടെ ആത്മാവും ഉൾക്കൊള്ളുന്നു.

സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്

വിദ്യാർത്ഥികൾക്കായുള്ള കോമൺ ഹാൾ നിർമ്മിക്കുന്നതിനും നിലവിലുള്ള സൌകര്യങ്ങളുടെ (ക്ലാസ് മുറികൾ, ലാബോറട്ടറി, ലൈബ്രറി) നവീകരണത്തിനും, ചവറ ബ്ലോക്കിലെ മേൽക്കുര നിർമ്മാണത്തുനും, ലാബോറട്ടറി / കയിക ഉപകരണങ്ങൾ, കമ്പ്യുട്ടറകളും അനുബന്ധ ഉപകരണങ്ങളും പുസ്തകങ്ങളും ജേണലുകളും വാങ്ങുന്നാതിനായി 2 കോടി രൂപയുടെ ഗ്രാന്റ് RUSA 2.0 പ്രോജക്ട് വിമല കോളേജിന് നൽകുന്നുണ്ട്. മേൽപ്പറഞ്ഞ ഘടകങ്ങൾക്കായി ഗ്രാന്റ് 50:30:20 എന്ന അനുപാതത്തിൽ വിനിയോഗിക്കുന്നതാണ്. നവീകരണ പ്രവർത്തനത്തിൽ പൂർത്തീകരിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ

ലോക സഭാമണ്ഡലം : തൃശൂർ

നിയമസഭാ മണ്ഡലം: തൃശൂർ

മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് വിവരങ്ങൾ

കോർപ്പറേഷൻ: തൃശൂർ

ലൊക്കേഷൻ വിവരങ്ങൾ

വിമല കോളേജ് (ഓട്ടോണമസ്) രാമവർമ റോഡ്, തൃശൂർ-680009

വിശദവിവരങ്ങൾക്ക്

ഇമെയിൽ : mail@vimalacollege.edu.in

ഫോൺ :+91-487-2332080, +941-487-2321759