ഗവൺമെന്റ് കോളേജ് ഫോർ വിമൻ, തിരുവനന്തപുരം
സ്ത്രീകൾക്ക് ആധുനികവും ഉദാരവുമായ വിദ്യാഭ്യാസം നൽകാനും അങ്ങനെ സമൂഹത്തെയും രാഷ്ട്രത്തെയും പരിവർത്തനം ചെയ്യാനും വ്യക്തമായ ദൗത്യവുമായി 1897-ൽ തിരുവനതപുരത്ത് സ്ഥാപിതമായതാണ് ഗവൺമെന്റ് കോളേജ് ഫോർ വിമൻ. തിരുവിതാംകൂറിലെ രാജകുടുംബം 1864-ൽ സിർകാർ ഗേൾസ് സ്കൂൾ എന്ന പേരിൽ സ്ഥാപിച്ച സ്ഥാപനം പിന്നീട് ഫസ്റ്റ് ഗ്രേഡ് കോളേജായി ഉയർത്തപ്പെടുകയും എച്ച്.എച്ച്. മഹാരാജാസ് കോളേജ് ഫോർ വിമൻ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ലിബറൽ വിദ്യാഭ്യാസത്തിന്റെ ആശയങ്ങളോട് കോളേജ് പ്രതിജ്ഞാബദ്ധമാണ്, ഒപ്പംതന്നെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകവുമായി പൊരുത്തപ്പെടാനും വികസിക്കുന്നതിനുമായി കോളേജ് പ്രവർത്തിക്കുന്നു.
സ്ഥാപനത്തിലെ റൂസ പ്രോജക്ടിനെ സംബന്ധിച്ച്
സ്ഥാപനത്തിൽ അത്യാധുനിക ലാബ് ഉപകരണങ്ങൾ ഉള്ളതിനാൽ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി കോളേജ് ക്യാമ്പസിനുള്ളിൽ റൂസയുടെ കീഴിലുള്ള ഫണ്ട് വിനിയോഗിച്ച് ഒരു ഹൈ ടെൻഷൻ ട്രാൻസ്ഫോർമർ നിർമ്മിച്ചു. സ്ഥാപനത്തിൽ പഠിക്കുന്ന 3000-ലധികം വിദ്യാർത്ഥികൾക്ക് പലപ്പോഴും ജലക്ഷാമം പ്രശ്നം നേരിടുന്നതിനാൽ ആയത് പരിഹരിച്ചത് പരിസരത്ത് വാട്ടർ ടവർ നിർമ്മിച്ചാണ്. 125 വർഷത്തെ ചരിത്രമുള്ള കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന കോളേജുകളിലൊന്നായതിനാൽ, അടിസ്ഥാന സൗകര്യങ്ങൾ ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് പ്രധാനമാണ്. റുസയുടെ കീഴിൽ നൽകിയ ഫണ്ട് ക്യാമ്പസിലെ പൈതൃക കെട്ടിടങ്ങൾ സംരക്ഷിക്കാൻ കോളേജിനെ പ്രാപ്തമാക്കി.
റൂസ പ്രോജക്ടിന്റെ ഫോട്ടോകൾ
ലോകസഭ മണ്ഡലം, നിയമസഭ മണ്ഡലം & ലൊക്കേഷൻ വിവരങ്ങൾ
ലോകസഭാ മണ്ഡലം: തിരുവനന്തപുരം
നിയമസഭ മണ്ഡലം : തിരുവനന്തപുരം
ലൊക്കേഷൻ വിവരങ്ങൾ :വഴുതക്കാട്, തിരുവനന്തപുരം
മുനിസിപ്പാലിറ്റി, പഞ്ചായത്ത്, കോർപ്പറേഷൻ വിവരങ്ങൾ
കോർപ്പറേഷൻ: തിരുവനന്തപുരം
വിശദവിവരങ്ങൾക്ക്
ഫോൺ: 0471-2324986
ഇമെയിൽ: gcwtvpm@gmail.com